ADVERTISEMENT

ഹൂസ്റ്റണ്‍ ∙ പ്രസിഡന്റ് ജോ ബൈഡന് അടുത്ത നാലു വര്‍ഷം കൂടി യുഎസിനെ നയിക്കാന്‍ പ്രാപ്തിയുണ്ടാകുമോ? യുഎസ് ചര്‍ച്ച ചെയ്യുന്ന മില്യണ്‍ ഡോളര്‍ ചോദ്യമാണിത്. ഇനി ബൈഡന് കാലിടറിയാല്‍ പകരം ആരാകും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നേരിടുക? പല പേരുകളും ചര്‍ച്ചയില്‍ നിറയുമ്പോഴും ഒന്നാം സ്ഥാനം നിലവിലുള്ള വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ പേരാണ്. അതിനുള്ള കാരണങ്ങളും പരിശോധിച്ചാല്‍ അവരെ തള്ളിക്കളയാന്‍ കഴിയുന്നതല്ല എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

കമലയുടെ പേര് റിപ്പബ്ലിക്കന്‍മാരെ ആശങ്കപ്പെടുത്തുന്നുണ്ട്. അവരുടെ പേരിന് അംഗീകാരമുണ്ട്, ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഹെവിവെയ്റ്റുകള്‍ അവരുടെ പിന്നില്‍ അണിനിരക്കാന്‍ തുടങ്ങിയിരിക്കുന്നു. അതായാത് കമല അത്ര ചെറിയ മീനല്ലെന്നു സാരം. വർധിച്ചുവരുന്ന സമ്മര്‍ദ്ദത്തിന് വഴങ്ങി 2024 ലെ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി മാറിനില്‍ക്കുകയാണെങ്കില്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ് പ്രസിഡന്റ് ജോ ബൈഡന്റെ സ്വാഭാവിക പിന്‍ഗാമിയാകുമെന്ന് മുന്‍നിര ഡെമോക്രാറ്റുകള്‍ പറയുന്നതിന്റെ ചില കാരണങ്ങള്‍ ഇതൊക്കെയാണ്. 

ഇപ്പോള്‍ പാര്‍ട്ടി ദാതാക്കളും പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും ചോദിക്കുന്നു: ഡൊണാള്‍ഡ് ട്രംപിനെ തോല്‍പ്പിക്കാന്‍ ബൈഡനെക്കാള്‍ മികച്ച സാധ്യത കമലയ്ക്കാണോ? മുന്‍ യുഎസ് സെനറ്ററും കാലിഫോര്‍ണിയ അറ്റോര്‍ണി ജനറലുമായ കമല ഹാരിസ് (59) പാര്‍ട്ടിയുടെ നോമിനിയും നവംബര്‍ 5 ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അമേരിക്കയുടെ പ്രസിഡന്റാകുന്ന ആദ്യ വനിതയാകും. വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന ആദ്യത്തെ ആഫ്രിക്കന്‍ അമേരിക്കന്‍ ഏഷ്യന്‍ വംശജനുമാണ് അവര്‍.

അവരുടെ മൂന്നര വര്‍ഷത്തെ വൈറ്റ് ഹൗസ് ഭരണം അത്ര ആകര്‍ഷകമായിരുന്നില്ല. മങ്ങിയ തുടക്കം, സ്റ്റാഫുമായി ബന്ധപ്പെട്ട വിവാദങ്ങള്‍, മധ്യ അമേരിക്കയില്‍ നിന്നുള്ള കുടിയേറ്റം ഉള്‍പ്പെടെയുള്ള ആദ്യകാല പോളിസി പോര്‍ട്ട്ഫോളിയോകള്‍ എന്നിവ വലിയ വിജയങ്ങള്‍ ഉണ്ടാക്കിയില്ല. കഴിഞ്ഞ വര്‍ഷം വൈറ്റ് ഹൗസിനുള്ളിലെയും ബൈഡന്‍ കാമ്പെയ്ന്‍ ടീമിലെയും പലരും ഹാരിസ് പ്രചാരണത്തിന്റെ ബാധ്യതയാണെന്ന് സ്വകാര്യമായി ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അതിനുശേഷം സ്ഥിതിഗതികള്‍ ഗണ്യമായി മാറിയെന്ന് ഡെമോക്രാറ്റിക് അധികാരികള്‍ പറഞ്ഞു, അവര്‍ ഗര്‍ഭച്ഛിദ്രാവകാശങ്ങളില്‍ മുന്നേറുകയും യുവ വോട്ടര്‍മാരെ ആകര്‍ഷിക്കുകയും ചെയ്തു.

കമല ചെറിയ മീനല്ല

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ട്രംപിനെതിരെ ബൈഡനെക്കാള്‍ മികച്ച പ്രകടനം നടത്താന്‍ ഹാരിസിന് കഴിയുമെന്ന് സമീപകാല സര്‍വേകള്‍ സൂചിപ്പിക്കുന്നു, പക്ഷേ അവര്‍ കടുത്ത മത്സരം നേരിടേണ്ടിവരും. ജൂലൈ 2 ന് പുറത്തിറക്കിയ സിഎന്‍എന്‍ വോട്ടെടുപ്പില്‍ വോട്ടര്‍മാര്‍ ബൈഡനെക്കാള്‍ ട്രംപിനെ അനുകൂലിക്കുന്നതായി കണ്ടെത്തി. ട്രംപിന് 49% പേരുടെ പിന്തുണയാണ് ലഭിച്ചത്. ബൈഡനാകട്ടെ 43% വരെ പോയിന്റുകളാണ് ലഭിച്ചത്.. ഹാരിസും ട്രംപിന് പിന്നിലാണെന്ന് ഇതേ സര്‍വേ പറയുന്നു. 47% ട്രംപിന് ലഭിച്ചപ്പോള്‍ 45% ആണ് കമലയ്ക്ക് ലഭിച്ചത്.

അതേസമയം നിഷ്പക്ഷമതികള്‍ ട്രംപിനേക്കാള്‍ ഹാരിസിന് പിന്തുണ നല്‍കാന്‍ ആഗ്രഹിക്കുന്നു. 43% പിന്തുണ കമലയ്ക്കും 40% സ്വതന്ത്രരുടെ പിന്തുണ ട്രംപിനുമാണ് ലഭിച്ചത്. ഇരു പാര്‍ട്ടികളിലെയും മിതവാദികളായ വോട്ടര്‍മാരുടെ പിന്തുണയിലും കമലയാണ് മുന്നില്‍. 51 ശതമാനം പേരുടെ പിന്തുണയാണ് കമലയ്ക്ക് ലഭിച്ചത്. 39% പേര്‍ മാത്രമാണ് ട്രംപിന് പിന്തുണ നല്‍കുന്നത്. 

കഴിഞ്ഞ ആഴ്ച നടന്ന ടെലിവിഷന്‍ സംവാദത്തിന് ശേഷം നടത്തിയ ഒരു റോയിട്ടേഴ്സ്/ഇപ്സോസ് വോട്ടെടുപ്പില്‍, ഹാരിസും ട്രംപും തമ്മില്‍ ഏറെക്കുറെ തുല്യത പാലിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. 42% കമലയെ പിന്തുണച്ചപ്പോള്‍ 43% പേര്‍ ട്രംപിനെ അനുകൂലിച്ചു. മത്സരത്തില്‍ പങ്കെടുക്കാന്‍ ഒരിക്കലും താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടില്ലാത്ത മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ മാത്രമാണ് ബൈഡന് സാധ്യമായ ബദലുകളില്‍ ഉയര്‍ന്ന വോട്ട് ലഭിച്ച മറ്റൊരാള്‍. 

ബൈഡന്‍ മാറിനില്‍ക്കുകയാണെങ്കില്‍ ഡെമോക്രാറ്റുകളെ നയിക്കാനുള്ള ഏറ്റവും നല്ല ഓപ്ഷന്‍ ഹാരിസായിരിക്കുമെന്നാണു സൂചന. ഹൗസ് മൈനോറിറ്റി നേതാവ് ഹക്കീം ജെഫ്രീസും ഇത് നിയമനിര്‍മ്മാതാക്കളോട് സ്വകാര്യമായി സൂചിപ്പിച്ചിട്ടുണ്ടെന്ന് ഒരു കോണ്‍ഗ്രസിന്റെ സഹായി പറഞ്ഞു. ഹാരിസിനെ വളരെ ഗൗരവമായി കാണുന്നതായി രണ്ട് റിപ്പബ്ലിക്കന്‍ ദാതാക്കള്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. കമലയെക്കാള്‍ ബൈഡനെ നേരിടാനാണ് ട്രംപ് ആഗ്രഹിക്കുന്നത്. 

സ്ത്രീകള്‍, കറുത്ത വോട്ടര്‍മാര്‍, ഗാസ

ഗര്‍ഭച്ഛിദ്രത്തിനുള്ള സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശം 2022-ല്‍ സുപ്രീം കോടതി റദ്ദാക്കിയതിനാല്‍, പ്രത്യുല്‍പാദന അവകാശങ്ങളെക്കുറിച്ചുള്ള ബൈഡന്‍ ഭരണകൂടത്തിന്റെ പ്രധാന ശബ്ദമായി കമല ഹാരിസ് മാറി. ബൈഡനോടുള്ള ആവേശം മങ്ങിയ ഡെമോക്രാറ്റിക് ചായ്‌വുള്ള ഗ്രൂപ്പുകള്‍ക്ക് ഊര്‍ജം പകരാന്‍ ഹാരിസിന് കഴിയുമെന്ന് ചില ഡെമോക്രാറ്റുകള്‍ വിശ്വസിക്കുന്നു.

വൈസ് പ്രസിഡന്റ് എന്ന നിലയില്‍, ഹാരിസിന്റെ പൊതു ഇസ്രായേല്‍ തന്ത്രം ബൈഡന്റേതിന് സമാനമാണ്. മാര്‍ച്ചില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത യുഎസ് ഗവണ്‍മെന്റിന്റെ ആദ്യത്തെ മുതിര്‍ന്ന നേതാവായിരുന്നു അവര്‍. 'കമലാ ഹാരിസ് അല്ലാതെ മറ്റൊരു വഴിയുമില്ല.' ബ്ലാക്ക് വോട്ടര്‍ ഔട്ട്‌റീച്ച് ഗ്രൂപ്പായ ബ്ലാക്ക്പിഎസിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഡ്രിയാന്‍ ഷ്രോപ്ഷയര്‍ പറഞ്ഞു. ' 

മിതവാദികളായ ഡെമോക്രാറ്റുകളുടെയും ബൈഡന്റെ കേന്ദ്രീകൃത നയങ്ങള്‍ ഇഷ്ടപ്പെടുന്ന സ്വതന്ത്ര വോട്ടര്‍മാരെയും സ്വാധീനിക്കാന്‍ കമല ഹാരിസ് പാടുപെടുമെന്ന് ചില ഡെമോക്രാറ്റുകൾ  പറയുന്നു. ഏതൊരു ഡെമോക്രാറ്റിക് കാമ്പെയ്നും വിജയിക്കണമെങ്കില്‍ നവംബറിന് മുമ്പ് കോടിക്കണക്കിന് ഡോളര്‍ കൂടി സമാഹരിക്കേണ്ടതുണ്ട്. അവിടെ, ഹാരിസ് ഒരു ബാധ്യതയാകാം എന്നാണ് തന്ത്രജ്ഞര്‍ പറയുന്നുത്. 

2020ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി എന്ന നിലയില്‍, പണം സ്വരൂപിക്കുന്നതില്‍ ഹാരിസ് ബൈഡനെ പിന്നിലാക്കിയിരുന്നു. 2019 ഡിസംബറില്‍ അവര്‍ മത്സരത്തില്‍ നിന്ന് പുറത്തായി, അതേ മാസം തന്നെ അവരുടെ കാമ്പെയ്ന്‍ മൊത്തം സംഭാവനയായി 39.3 മില്യണ്‍ ഡോളര്‍ റിപ്പോര്‍ട്ട് ചെയ്തു. ബൈഡന്റെ പ്രചാരണം ഇതേ കാലയളവില്‍ 60.9 മില്യണ്‍ ഡോളറാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com