ADVERTISEMENT

ഡിട്രോയിറ്റ് ∙  പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാൻ ഒരുങ്ങുന്ന നിലവിലെ പ്രസിഡന്‍റ് ജോ ബൈഡന് അപ്രതീക്ഷിത പിന്തുണ. വാർത്താസമ്മേളനത്തിലെ നാക്കുപിഴയ്ക്കും ആരോഗ്യസ്ഥിതി സംബന്ധിച്ച അഭ്യൂഹങ്ങൾക്കുമിടയിലാണ് പ്രചാരണ വേദിയിൽ ബൈഡന് അപ്രതീക്ഷിതമായ പിന്തുണ ലഭിച്ചിരിക്കുന്നത്. 

ഡിട്രോയിറ്റിൽ നടന്ന പ്രചാരണ റാലിയിൽ താൻ തിര‍ഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ജനക്കൂട്ടത്തോട് ഉറപ്പിച്ച് പറഞ്ഞ ബൈഡനെ ആവേശത്തോടെയാണ് ജനാവലി സ്വീകരിച്ചത്. ‘ഞാൻ മത്സരിക്കുകയാണ്, നമ്മൾ വിജയിക്കും’ എന്നാണ് ബൈഡൻ പറഞ്ഞത്.  താൻ വീണ്ടും പ്രസിഡന്‍റായാൽ അടുത്ത 100 ദിവസത്തേക്ക് ചെയ്യാൻ ഉദ്ദേശിക്കുന്ന പദ്ധതികളും അദ്ദേഹം വിവരിച്ചു.   യുഎസ് മുൻ പ്രസിഡന്‍റും തിരഞ്ഞെടുപ്പിലെ എതിരാളിയുമായ ഡോണൾഡ് ട്രംപിനെതിരെ ശക്തമായ ഭാഷയിലാണ് ബൈഡൻ റാലിയിൽ  വിമർശനങ്ങൾ ഉന്നിയിച്ചത്. 

English Summary:

Joe Biden goes on attack against Donald Trump in Detroit Rally.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com