ADVERTISEMENT

വാന്‍കൂവര്‍ ∙ കാനഡയിലെ വാന്‍കൂവര്‍ ഐലന്‍ഡിൽ നടന്ന മെഗാ തിരുവാതിരയിൽ 110 യുവതികൾ പങ്കെടുത്തു. വിക്ടോറിയ ഹിന്ദു പരിഷത് ആന്‍ഡ് കള്‍ച്ചറല്‍ സെന്‍റര്‍ സംഘടിപ്പിച്ച 'ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ' യുടെ ഭാഗമായിട്ടാണ് ഈ മെഗാ തിരുവാതിര ഐലന്‍ഡിലെ തിരുവാതിര സംഘടിപ്പിച്ചത്.

കനേഡിയന്‍ വംശജരും ഇന്ത്യയുടെ പല സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണ് മെഗാ തിരുവാതിരയിൽ ചുവട് വച്ചത്. ടീം ലീഡര്‍മാരുടെ നേതൃത്വത്തിൽ ഐലന്‍ഡിലെ വിവിധ സ്ഥലങ്ങളിൽ ടീമുകളായി തിരിഞ്ഞാണ് ഈ മഹാതിരുവാതിരയ്ക്കായി ഒരു മാസത്തിലേറെ നീണ്ടു നിന്ന പരിശീലനം നടന്നത്. നനൈമോ, ഡന്‍കന്‍, വാന്‍കൂവര്‍ എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു പങ്കെടുത്തവർ. 8 വയസ്സ് പ്രായമുള്ള കുട്ടികള്‍ മുതല്‍ മുതിർന്നവർ വരെ ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു.

നര്‍ത്തകി ജ്യോതി വേണുവാണ് ഈ മെഗാ തിരുവാതിരയ്ക്കായി ചുവടുകള്‍ ചിട്ടപ്പെടുത്തിയത്. മത, ഭാഷാ, പ്രാദേശിക അതിരുകളെല്ലാം മറന്ന് ഒന്നിച്ചുചേർന്ന ഈ തിരുവാതിരയ്ക്ക് വൻ പ്രതികരണമാണ് ലഭിച്ചത്.

English Summary:

Festival of India Mega Thiruvathira

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com