ഡെമോക്രാറ്റിക് പ്രതിനിധി ഷീല ജാക്സൺ ലീ അന്തരിച്ചു
Mail This Article
×
ഹൂസ്റ്റൺ ∙ യുഎസ് കോൺഗ്രസ് വുമൺ ഷീല ജാക്സൺ ലീ (74) അന്തരിച്ചു. മൂന്ന് പതിറ്റാണ്ടോളം ടെക്സസിലെ 18-ാമത് കോൺഗ്രസ് ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിച്ച ഷീല ജാക്സൺ ലീ, ജൂണിൽ പാൻക്രിയാറ്റിക് കാൻസറുമായുള്ള പോരാട്ടത്തിലാണെന്ന് വെളിപ്പെടുത്തിയിരുന്നു. സാമൂഹ്യനീതി, വംശീയ പ്രശ്നങ്ങൾ, എൽജിബിടിക്യു അവകാശങ്ങൾ, കുടിയേറ്റം എന്നിവയുൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ ഷീല ജാക്സൺ ലീ നിലപാട് സ്വീകരിച്ചിട്ടുണ്ട്.
ഭർത്താവ് എൽവിൻ ലീ. മക്കൾ ജേസൺ ലീ, എറിക്ക ലീ എന്നിവരാണ്. എലിസൺ ബെന്നറ്റ് കാർട്ടർ, റോയ് ലീ കാർട്ടർ എന്നീ രണ്ട് പേരക്കുട്ടികളുമുണ്ട്.
English Summary:
Sheila Jackson Lee, Longtime Texas Congresswoman, Dies at 74
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.