ഫോർട്ട്വർത്തിലെ മാലിന്യക്കൂനയിൽ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി
Mail This Article
×
ഫോർട്ട് വർത്ത് (ടെക്സാസ്) ∙ ശനിയാഴ്ച ഫോർട്ട് വർത്തിലെ മാലിന്യക്കൂനയിൽ ശിശുവിന്റെ ചേതനയറ്റ ശരീരം കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. നോർമ സ്ട്രീറ്റിലെ 4700 ബ്ലോക്കിലെ ഒരു കുപ്പത്തൊട്ടിയിൽ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
അന്വേഷണം സജീവമായതിനാൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം എങ്ങനെ കണ്ടെത്തി എന്നതിനെക്കുറിച്ച് സൂചനയില്ല. ടാറന്റ് കൗണ്ടി മെഡിക്കൽ എക്‌സാമിനറുടെ ഓഫിസ് മരണകാരണം നിർണയിക്കുമെന്നും അധികൃതർ പറഞ്ഞു.
English Summary:
Unidentified Dead Baby Found in East Fort Worth Dumpster
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.