മിസിസിപ്പിയിലെ നിശാക്ലബിനു സമീപം വെടിവയ്പ്പ്; മൂന്നു മരണം
Mail This Article
×
മിസിസിപ്പി ∙ യുഎസ് സംസ്ഥാനമായ മിസിസിപ്പിയിലെ ഒരു നിശാക്ലബിനു സമീപം തോക്കുധാരി നടത്തിയ വെടിവയ്പ്പിൽ മൂന്ന് പേർ മരിച്ചു. 16 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മിസിസിപ്പിയിലെ ഇന്ത്യാനോളയിലെ ചർച്ച് സ്ട്രീറ്റിലാണ് വെടിവയ്പ്പ് ഉണ്ടായത്. നിശാക്ലബിന് സമീപം നിരവധി തവണ വെടിയൊച്ചകൾ കേട്ടതായി റിപ്പോർട്ടുണ്ട്.
വെടിവയ്പ്പിൽ 19 വയസുള്ള മൂന്ന് പുരുഷൻമാർ കൊല്ലപ്പെട്ടതായി ഇന്ത്യാനോള മേയർ കെൻ ഫെതർസ്റ്റോൺ സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
English Summary:
Three Killed in Mississippi Nightclub Shooting
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.