ADVERTISEMENT

ചേമ്പേഴ്‌സ് കൗണ്ടി(ടെക്‌സസ് ) ∙ ചേംബേഴ്സ് കൗണ്ടിയിലെ കോവ് ഏരിയയിലുള്ള ഒരു കൺവീനിയൻസ് സ്റ്റോറിൽ നടന്ന കവർച്ചയിൽ ജീവനക്കാരിയെ വെടിവെച്ച് കൊന്ന കേസിൽ പ്രതിയായ ടോഡ് കാർട്ടറെ അറസ്റ്റിൽ. കൺവീനിയൻസ് സ്റ്റോറിലെ ക്ലാർക്കായ  ജിന്നി ബാഗ്ബിയെ ടോഡ് കാർട്ടർ വെടിവച്ച് കൊലപ്പെടുത്തി. കവർച്ച നടത്താനുള്ള ശ്രമത്തിനിടെയാണ് കൊലപാതകം നടന്നത്.

സ്ഥലത്തെത്തിയ പൊലീസ്, വെടിയേറ്റ ജീവനക്കാരിയായ ജിന്നി ബാഗ്ബിയെ മെമ്മോറിയൽ ഹെർമനിലേക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കടയിൽ ഉണ്ടായിരുന്ന ഒരു ഉപഭോക്താവ് നൽകിയ വിവരണത്തെ അടിസ്ഥാനമാക്കിയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. 

English Summary:

1 Arrested for Store Clerk Murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com