‘ഭാവി തലമുറയ്ക്കായി പ്രകൃതിയെ ഫലഭൂയിഷ്ടമാക്കുന്നതിൽ പ്രധാന പങ്കു വഹിക്കണം’
Mail This Article
ഹൂസ്റ്റണ്‍ ∙ ആഗോളതാപനം ഉൾപ്പെടെയുള്ള പരിസ്ഥിതി പ്രശ്‌നങ്ങൾ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ, പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന പരിപാടിക്ക് സെന്‍റ് തോമസ് മാർത്തോമ്മാ പള്ളിയിൽ വേദിയായി. കേന്ദ്ര സർക്കാരിന്‍റെ വൃക്ഷത്തൈ നടീൽ പദ്ധതിയുടെ ഭാഗമായി, പള്ളി പരിസരത്ത് നാരക തൈകൾ നട്ട് ഡി.സി. മഞ്ജുനാഥ് (കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ, ഹൂസ്റ്റൺ) ഉദ്ഘാടനം നിർവഹിച്ചു.ഈ പരിപാടിയിൽ സംസാരിച്ച മഞ്ജുനാഥ്, ഭാവി തലമുറയ്ക്ക് പ്രകൃതിയെ ഫലഭൂയിഷ്ടമാക്കുന്നതിൽ പ്രധാന പങ്കു വഹിക്കണമെന്നും, ഇത്തരം പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് എല്ലാവരും പ്രചോദനമാകണമെന്നും അഭിപ്രായപ്പെട്ടു.
പരിപാടിയിൽ റവ. സോനു വർഗീസ് അധ്യക്ഷത വഹിച്ചു. വെരി. റവ. ഡോ. ചെറിയാൻ തോമസ്, റവ. റ്റി. കെ. ജോൺ എന്നിവർ ആശംസ പ്രസംഗം നടത്തി. ഇടവക വിശ്വാസികളെ കൂടാതെ ഭാരവാഹികളായ ജുനു സാം, ജതീഷ് വർഗീസ്, ഷെലിൻ ജോൺ എന്നിവരും പങ്കെടുത്തു. ക്രിസ് ചെറിയാൻ സ്വാഗതവും, റവ. ഡോ. ചെറിയാൻ തോമസ് നന്ദിയും അർപ്പിച്ചു.
വാർത്ത ∙ സജി പുല്ലാട്