ADVERTISEMENT

നാഷ്‌വിൽ ∙  സന്നദ്ധസേവന പ്രവർത്തനങ്ങൾക്ക് ഒരു പുത്തൻ അധ്യായം എഴുതി ചേർത്തുകൊണ്ട് കേരള അസോസിയേഷൻ ഓഫ് നാഷ്‌വിലും, TEAM Aid ഉം കൈകോർക്കാൻ തീരുമാനിച്ചു. 2008 ൽ രൂപീകൃതമായ കേരള അസോസിയേഷൻ ഓഫ് നാഷ്‌വിലും  2017 ൽ രൂപീകൃതമായ TEAM Aid ഉം കുറച്ചു കാലയളവിൽ തന്നെ തങ്ങളുടെ പ്രവർത്തന മേഖലകളിൽ ശ്രദ്ധേയമായ  ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള  നോൺ-പ്രോഫിറ്റ് സംഘടനകൾ  ആണ്.  

കേരള അസോസിയേഷൻ ഓഫ് നാഷ്‌വിൽ (KAN ) കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി ടെന്നീസിയിലെ മലയാളികളുടെ സമ്പന്നമായ സംസ്കാരവും പാരമ്പര്യവും ആഘോഷിക്കാനും പ്രോത്സാഹിപ്പിക്കാനും ശ്രമിക്കുന്ന സംഘടനയാണ്. അതോടൊപ്പം സന്നദ്ധസേവന പ്രവർത്തനങ്ങൾക്കും  വലിയ പ്രാധാന്യം കൊടുക്കുന്ന സംഘടന കൂടിയാണ് KAN.  ഒട്ടേറെ നിസ്സ്വാർത്ഥമായ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്താൻ KAN ന്  കഴിഞ്ഞിട്ടുണ്ട്. 85000  ഡോളറാണ് Kerala  Flood Relief ഫണ്ടിന് വേണ്ടി കുറഞ്ഞ കാലയളവിൽ KAN സമാഹരിച്ചത് എന്നത് എടുത്തു പറയേണ്ടതാണ്. 

വിദേശത്തു പ്രശ്‌നങ്ങൾ നേരിടുന്ന വ്യക്തികളെ സഹായിക്കുന്നതിനായി പ്രവർത്തിക്കുന്ന TEAM Aid, പ്രശ്നങ്ങൾക്കിടെ, നഷ്ടങ്ങളോടും ദുഖത്തോടും സമരം ചെയ്യുമ്പോൾ സഹായഹസ്തവുമായി  എത്തുന്ന  സംഘടനയാണ്. മരണം സംഭവിച്ച വ്യക്തികളുടെ മൃതദേഹം സ്വന്തം ദേശത്തേക്കു  കൊണ്ടുപോകുന്നതിനുള്ള സാങ്കേതിക മാർഗനിർദ്ദേശം നൽകുക,സ്കാരം നടത്തുക ഗുരുതരമായ സാഹചര്യങ്ങളിൽ പിന്തുണ നൽകുക, സാമ്പത്തിക സഹായം അർഹിക്കുന്ന വ്യക്തികൾക്ക് നൽകുക, മരണം അല്ലെങ്കിൽ ഇമ്മിഗ്രേഷൻ പ്രശ്നങ്ങൾക്ക് ബന്ധപ്പെട്ട നിയമ, പ്രൊഫഷണൽ മാർഗനിർദ്ദേശം നൽകുക തുടങ്ങിയ സേവനങ്ങളാണ് TEAM Aid ചെയ്യുന്നത്. KAN-നും TEAM Aid-നും ചേർന്നുള്ള ഈ സഹകരണം, പ്രത്യേകിച്ചും അപകടങ്ങൾ, അപ്രതീക്ഷിത മരണങ്ങൾ, മറ്റ് ദുരന്തങ്ങൾ എന്നിവ പോലുള്ള പ്രതിസന്ധി സമയങ്ങളിൽ, പ്രാദേശിക സമൂഹത്തിന് ശക്തമായ പിന്തുണാ സംവിധാനം നൽകും. ഈ പങ്കാളിത്തത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക: https://teamaid.org/partnershipwithkan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com