ADVERTISEMENT

ഹൂസ്റ്റണ്‍ ∙ യുഎസ് പ്രസിഡന്‍റ്  ജോ ബൈഡന് പകരം ഡെമോക്രാറ്റിക് സ്ഥാനാർഥിയായി വൈസ് പ്രസിഡന്‍റ്  കമല ഹാരിസ് വരുന്നതോടെ യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് ആവേശകരമാകുന്നു. ഏറ്റവും പുതിയ ബ്ലൂംബെര്‍ഗ് ന്യൂസ്/മോര്‍ണിങ് കണ്‍സള്‍ട്ട് വോട്ടെടുപ്പ് പ്രകാരം, പ്രസിഡന്‍റ് ജോ ബൈഡന്‍ തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറിയതോടെ ഏഴ് സ്വിങ്ങ് സ്റ്റേറ്റുകളില്‍ ആറിലും  കമല ഹാരിസ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിനെ മറികടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ജൂലൈ 24 മുതല്‍ 28 വരെ ഓണ്‍ലൈനായി നടത്തിയ വോട്ടെടുപ്പില്‍, മിഷിഗനില്‍ ട്രംപിനെ അപേക്ഷിച്ച് ഹാരിസ് 11 ശതമാനം പോയിന്‍റിനാണ് മുന്നിട്ടു നില്‍ക്കുന്നക്. അരിസോന, വിസ്‌കോൻസെൻ, നെവാഡ എന്നിവിടങ്ങളില്‍ ഹാരിസിന് 2 പോയിന്‍റ് നേട്ടമുണ്ട്. പെന്‍സില്‍വേനിയയില്‍ ഹാരിസിനേക്കാള്‍ 4 പോയിന്‍റും നോര്‍ത്ത് കരോലിനയില്‍ 2 പോയിന്‍റും ട്രംപ് മുന്നിലാണ്. ജോര്‍ജിയയില്‍ ഇരുവരും തുല്യനിലയിലാണ്.

മുൻപ് നടത്തിയ വോട്ടെടുപ്പിലെ ബൈഡന്‍റെ പ്രകടനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കമല ഹാരിസുമായുള്ള വ്യത്യാസം ട്രംപ് കുറച്ചത് വിസ്‌കോൻസെനില്‍ മാത്രമാണ്. പുതിയ സർവേ ഫലപ്രകാരം അരിസോന, ജോര്‍ജിയ, പെന്‍സില്‍വേനിയ എന്നിവിടങ്ങളില്‍ മൂന്നു ശതമാനവും മിഷിഗൻ, നോര്‍ത്ത് കാരോലൈന, വിസ്‌കോൻസെന്‍ എന്നിവിടങ്ങളില്‍ 4 ശതമാനവും നെവാഡയില്‍ 5 ശതമാനവും വ്യത്യാസമാണ് പരമാവധി പ്രതീക്ഷിക്കുന്നത്. 

ജൂലൈ 1-5 തീയതികളില്‍ നടത്തിയ ബ്ലൂംബെര്‍ഗ്/മോര്‍ണിങ് കണ്‍സള്‍ട്ട് വോട്ടെടുപ്പില്‍ ട്രംപ് അരിസോനയില്‍ ബൈഡനെക്കാള്‍ 3 ശതമാനം പോയിന്‍റിന് മുന്നിലായിരുന്നു. ജോര്‍ജിയയില്‍ 1 പോയിന്‍റ്; നെവാഡയില്‍ 3 പോയിന്‍റ്; നോര്‍ത്ത് കാരോലൈന 3 പോയിന്‍റ്; പെന്‍സില്‍വേനിയയില്‍ 7 പോയിന്‍റും എന്ന നിലയിലായിരുന്നു ട്രംപ്. മിഷിഗനില്‍ 5 പോയിന്‍റും വിസ്‌കോൻസെനില്‍ 3 പോയിന്റുമായി ബൈഡന്‍ മുന്നിലെത്തിയതായി പോള്‍ വ്യക്തമാക്കുന്നു.

English Summary:

Polls shows Kamla Harris lead against Donald Trump.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com