ADVERTISEMENT

ഷിക്കാഗോ ∙  ഫോമയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ്‌ 8, 9, 10 തീയതികളില്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍വെച്ച്‌ നടത്തപ്പെടുന്ന രാജ്യാന്തര കണ്‍വന്‍ഷന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഫോമാ വൈസ്‌ പ്രസിഡന്‍റ് സണ്ണി വള്ളിക്കളം.  ജോസ്‌ കണിയാലിയുമായി നടത്തിയ അഭിമുഖത്തിലാണ്‌ അദ്ദേഹം ഫോമാ കണ്‍വന്‍ഷമനെക്കുറിച്ച്‌ മനസ്സ്‌ തുറന്നത്‌. ഫോമായുടെ നാളിതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും മനോഹരവും ജനപങ്കാളിത്തവുമുള്ള കണ്‍വന്‍ഷനാണ്‌ നടക്കുവാന്‍ പോകുന്നതെന്ന്‌ സണ്ണി വള്ളിക്കളം വ്യക്തമാക്കി.

fomaa-convention-preparations-completed-2
ഫോമയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ്‌ 8, 9, 10 തീയതികളില്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍വെച്ച്‌ നടത്തപ്പെടുന്ന രാജ്യാന്തര കണ്‍വന്‍ഷന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
fomaa-convention-preparations-completed-3
ഫോമയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ്‌ 8, 9, 10 തീയതികളില്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍വെച്ച്‌ നടത്തപ്പെടുന്ന രാജ്യാന്തര കണ്‍വന്‍ഷന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
fomaa-convention-preparations-completed-4
ഫോമയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ്‌ 8, 9, 10 തീയതികളില്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍വെച്ച്‌ നടത്തപ്പെടുന്ന രാജ്യാന്തര കണ്‍വന്‍ഷന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
fomaa-convention-preparations-completed-5
ഫോമയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ്‌ 8, 9, 10 തീയതികളില്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍വെച്ച്‌ നടത്തപ്പെടുന്ന രാജ്യാന്തര കണ്‍വന്‍ഷന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
fomaa-convention-preparations-completed-6
ഫോമയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ്‌ 8, 9, 10 തീയതികളില്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍വെച്ച്‌ നടത്തപ്പെടുന്ന രാജ്യാന്തര കണ്‍വന്‍ഷന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
fomaa-convention-preparations-completed-7

ഓഗസ്റ്റ്‌ എട്ടിന്‌ വ്യാഴാഴ്ച വൈകുന്നേരം ഘോഷയാത്രയോടെ പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന്‌ മെഗാതിരുവാതിരയും പൊതുസമ്മേളനവും. കേരളത്തില്‍നിന്നും രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക നേതാക്കന്മാര്‍ പങ്കെടുക്കും. അമേരിക്കയുടെ വിവിധ പ്രദേശങ്ങളില്‍നിന്നും വന്‍തോതിലുള്ള റജിസ്ട്രേഷനാണ്‌ ഇത്തവണ ഉണ്ടായിരിക്കുന്നത്‌. 

ഇത്‌ ഫോമാ കണ്‍വന്‍ഷനോടുള്ള ജനങ്ങളുടെ സഹകരണവും പിന്തുണയുമാണ്‌ വ്യക്തമാക്കുന്നത്‌. ഫോമാ പ്രസിഡന്‍റ് ഡോ. ജേക്കബ്‌ തോമസിന്‍റെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ്‌ ഭാരവാഹികളാണ്‌ കണ്‍വന്‍ഷന്‍ നേതൃത്വം നല്‍കുന്നത്‌. ചെയര്‍മാന്‍ കുഞ്ഞ്‌ മാലിയിലിന്‍റെ നേതൃത്വത്തില്‍ നിരവധി സബ്കമ്മിറ്റികളും കണ്‍വന്‍ഷന്‍റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. പ്രസിഡന്‍റ് ഡോ. ജേക്കബ്‌ തോമസിന്‍റെയും മറ്റ്‌ ഭാരവാഹികളുടെയും പരിശ്രമഫലമായി നിരവധി സ്പോണ്‍സര്‍മാരെ സഹകരിപ്പിക്കാന്‍ കഴിഞ്ഞത്‌ വലിയ വിജയമാണ്‌. അനാവശ്യ ചെലവുകള്‍ ഒഴിവാക്കി, ധൂര്‍ത്തിനും ആര്‍ഭാടത്തിനും അവസരം നല്‍കാതെ, മികച്ച രീതിയിലാണ് പ്രോഗ്രാമുകള്‍ തയാറാക്കിയിരിക്കുന്നത്‌. മിച്ചം ലഭിക്കുന്ന തുക കേരളത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും.

ഫോമാ പ്രസിഡന്‍റ് ഡോ. ജേക്കബ്‌ തോമസ്‌, ജനറല്‍ സ്രെകട്ടറി ഓജസ്‌ ജോണ്‍, ട്രഷറര്‍ ബിജു തോണിക്കടവില്‍, വൈസ്‌ പ്രസിഡന്‍റ് സണ്ണി വള്ളിക്കളം, ജോയിന്‍റ്‌ സ്രെകട്ടറി ഡോ. ജെയ്മോള്‍ ശ്രീധര്‍, ജോയിന്‍റ്‌ ട്രഷറര്‍ ജയിംസ്‌ ജോര്‍ജ്‌, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ കുഞ്ഞ്‌ മാലിയില്‍, ഫോമാ മുന്‍ പ്രസിഡന്‍റ് അനിയന്‍ ജോര്‍ജ്‌, ജനറല്‍ കണ്‍വീനര്‍ സജി അസ്രഹാം, പ്രദീപ് നായര്‍, സാജന്‍ മൂലംപ്ലാക്കല്‍, പീറ്റര്‍ കുളങ്ങര, ജോണ്‍ പാട്ടപ്പതി, ജോസ്‌ മണക്കാട്ട്‌, ബിജു ലോസണ്‍ തുടങ്ങിയവര്‍ തോളോട തോള്‍ ചേര്‍ന്ന്‌ നിന്നുകൊണ്ട്‌ കണ്‍വന്‍ഷന്‍റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

വയനാട്‌ ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട ജനവിഭാഗങ്ങളെ ചേര്‍ത്തുപിടിച്ചുകൊണ്ട്‌ വീണ്ടും ജീവിതത്തിലേക്ക്‌ മടക്കിക്കൊണ്ടുവരുവാന്‍ ഫോമാ സാധ്യമായ സഹായങ്ങള്‍ എല്ലാം ചെയ്യുമെന്ന്‌ നേതാക്കള്‍ വ്യക്തമാക്കി. വയനാട്‌ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 10 വീടുകള്‍ നിർമിച്ച് നൽകാൻ ഇതിനോടകം തീരുമാനമായിട്ടുണ്ട്‌. കൂടുതല്‍ വീടുകള്‍ വെച്ചുകൊടു ക്കുവാനുള്ള കാര്യം ഫോമാ കമ്മിറ്റിയുടെ പരിഗണനയിലുണ്ട്‌. ഫോമാ മുന്‍കാലങ്ങളിലും ഭവന ദാനപദ്ധതി, വിദ്യാഭ്യാസ സഹായം, ചികിത്സാ സഹായ പദ്ധതി തുടങ്ങിയ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്‌.

ഫോമായുടെ ഈ കണ്‍വന്‍ഷന്‍ വൃത്യസ്തങ്ങളായ പ്രോഗ്രാമുകള്‍കൊണ്ട്‌ സമ്പന്നമായിരിക്കും. ബെസ്റ്റ്‌ കപ്പിള്‍ പ്രോഗ്രാം, മ്യൂസിക്കല്‍ നൈറ്റ്‌, കലോത്സവം, മിസ്റ്റര്‍ ഫോമാ, മിസ്‌ ഫോമാ, ചിരിയരങ്ങ്‌, പൊളിറ്റിക്കല്‍ സെമിനാര്‍, ഫാഷന്‍ ഷോ, ഉത്സവരാത്രി, ബാന്‍ചറ്റ്‌, അവാര്‍ഡുകള്‍ തുടങ്ങിയ നിരവധി പ്രോഗ്രാമുകളാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. 

ഓഗസ്റ്റ്‌ 9 വെള്ളിയാഴ്ചയാണ്‌ ഇലക്ഷന്‍. ലോകോത്തര നിലവാരത്തിലുള്ള ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ പഞ്ചനക്ഷ്രത റിസോര്‍ട്ടിലേക്ക്‌ ഫോമായുടെ കുടുംബാംഗങ്ങളെ  സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍  അറിയിച്ചു.

English Summary:

FOMAA Convention Preparations completed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com