ADVERTISEMENT

ഫ്ലോറിഡ ∙ ഫ്ലോറിഡയിലെ ലേക്ക് കൗണ്ടിയിൽ നടന്ന വെടിവയ്പ്പിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. മറ്റ് രണ്ട് ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരുക്കേറ്റു. വെള്ളിയാഴ്ച രാത്രി ബ്രൂക്ക്‌സൈഡ് ഡ്രൈവിലെ ഒരു വീട്ടിൽ അക്രമം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് എത്തിയ പൊലീസുകാരാണ് ആക്രമിക്കപ്പെട്ടത്.

വീട്ടിൽ പ്രവേശിക്കാൻ ശ്രമിച്ച പൊലീസുകാർക്ക് നേരെ വീടിന് അകത്തുനിന്ന് വെടിവയ്ക്കുകയായിരുന്നു. ആദ്യം വീട്ടിൽ കയറിയ ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്.  മാസ്റ്റർ ഡപ്യൂട്ടി ഷെരീഫ് ബ്രാഡ്‌ലി മൈക്കൽ ലിങ്ക് ( 28 ) ആണ് കൊല്ലപ്പെട്ടത്.  ഗുരുതരാവസ്ഥയിലുള്ള രണ്ട് ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡപ്യൂട്ടി ഫസ്റ്റ് ക്ലാസ് സ്റ്റെഫാനോ ഗാർഗാനോയ്ക്ക് കക്ഷത്തിലും വയറ്റിലും വെടിയേറ്റു. മറ്റൊരാളായ മാസ്റ്റർ ഡപ്യൂട്ടി ഹരോൾഡ് ഹോവലിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും.

സംഭവ സ്ഥലത്തെ പരിശോധനയിൽ വീടിനുള്ളിൽ മൂന്ന് പേർ മരിച്ച നിലയിൽ കണ്ടെത്തി. ഫ്ലോറിഡ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ലോ എൻഫോഴ്‌സ്‌മെന്‍റ് സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്നതായി കമ്മീഷണർ മാർക്ക് ഗ്ലാസ് അറിയിച്ചു. പൊലീസുകാരെ വെടിവച്ചത് ആരാണെന്നും സംഭവത്തിന് പിന്നിലുള്ള കാരണവും അന്വേഷിച്ച് വരികയാണ്.

English Summary:

1 Deputy Dead, 2 Deputies Injured in Eustis Shooting; 3 Suspects also Killed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com