ADVERTISEMENT

ന്യൂജഴ്സി ∙ ലഹരിമരുന്ന് ഉപയോഗിച്ച ശേഷം വിമാനത്തിൽ അതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിക്കുകയും ഫ്ലൈറ്റ് ജീവനക്കാരിയോട് അപമര്യാദയായി പെരുമാറുകയും ചെയ്തതിന് ന്യൂജഴ്സി സ്വദേശി എറിക് നിക്കോളാസ് ഗാപ്‌കോ (26) ആണ് അറസ്റ്റിലായത്.  സിയാറ്റിലിൽ നിന്ന് ഡാലസിലേക്ക് തിരിച്ച അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റിലാണ്  സംഭവം.  

ജൂലൈ 18നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വിമാനത്തിൽ കയറുന്നതിന് മുമ്പ് ലഹരിമരുന്ന് ഉപയോഗിച്ചിരുന്ന എറിക് വിമാനത്തിന്റെ വാതിൽ പല തവണ തുറക്കാൻ ശ്രമിക്കുകയും ജീവനക്കാരിയോട് ലൈംഗിക അതിക്രമ ശ്രമം നടത്തുകയും ചെയ്തു. തുടർന്ന് വിമാനം സാൾട്ട് ലേക്ക് സിറ്റി ഇന്റർനാഷനൽ എയർപോർട്ടിലേക്ക് വഴിതിരിച്ചുവിടുകയും അവിടെവച്ച്  ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. 

ഹോൾഡിങ് സെല്ലിന്റെ ഗ്ലാസ് വാതിൽ തകർത്ത് എയർപോർട്ടിലും എറിക് സംഘർഷം ഉണ്ടാക്കി. വിമാനത്തിൽ കയറുന്നതിന് മുമ്പ് ഇയാൾ ലഹരിമരുന്ന് ഉപയോഗിച്ചതായും സഹയാത്രികന് ലഹരി വിതരണം ചെയ്യാൻ ശ്രമിച്ചതായും പൊലീസ് കണ്ടെത്തി. സംഭവത്തിൽ യുവാവ് കുറ്റസമ്മതം നടത്തി.

English Summary:

Drugged Man Arrested For Trying To Open Flight Door In US.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com