ADVERTISEMENT

ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പുന്റ കാനയിൽ ഓഗസ്റ്റ് 8 മുതൽ 11 വരെ നടക്കുന്ന ഫോമായുടെ അന്തർദേശീയ കൺവൻഷന്റെ പ്രമുഖ കമ്മിറ്റികളിൽ ഒന്നാണ് ആനി ലിബു ചെയർപേഴ്സണായും സജി വർഗീസ് കോ-ഓർഡിനേറ്ററുമായി പ്രവർത്തിക്കുന്ന വിഐപി റിലേഷൻസ് കമ്മിറ്റി. കൺവൻഷനിൽ എത്തിച്ചേരുന്ന വിശിഷ്ട വ്യക്തികളെയും മുഖ്യ സ്പോൺസർമാരെയും സ്വീകരിക്കുന്നതിന് വേണ്ടിയാണ് ഈ കമ്മിറ്റി രൂപീകരിച്ചത്. അവർക്ക് ഏറ്റവും മികച്ച അനുഭവം സമ്മാനിക്കുന്നതിനും കൺവൻഷൻ പരിപാടികൾ ഏകോപിപ്പിക്കുന്നതിനും പ്രസ്തുത കമ്മിറ്റി വിപുലീകരിച്ചതായി കൺവൻഷൻ ചെയർമാൻ കുഞ്ഞുമലയിൽ അറിയിച്ചു.

ജാസ്മിൻ പാരോൾ, ഷൈനി അബൂബക്കർ, വിൽസൺ നെച്ചിക്കാട്ടിൽ, റോയ് വർഗീസ് അയിരൂർ എന്നിവരാണ് വിഐപി റിലേഷൻ ടീമിലെ മറ്റ് അംഗങ്ങൾ. കഴിഞ്ഞ ഡിസംബറിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എല്ലാവരും ചേർന്ന് അവിടത്തെ സൗകര്യങ്ങൾ കണ്ട് ബോധ്യപ്പെട്ട ശേഷമാണ് കൺവൻഷൻ അവിടെ നടത്താമെന്ന് തീരുമാനിച്ചത്. ബിജു ലോസണാണ് ട്രാൻസ്‌പോർട്ടേഷൻ ആൻഡ് ഹോസ്പിറ്റാലിറ്റി കമ്മിറ്റിയുടെ കൺവീനർ. 1000 പേരോളം കൺവൻഷനിൽ പങ്കെടുക്കാനൊരുങ്ങത് ഫോമായുടെ ചരിത്രത്തിൽ ഇതാദ്യമായിരിക്കും. 

ഒരു മെഗാ സ്പോൺസർ, ഒരു ഗ്രാൻഡ് സ്പോൺസർ, 12 പ്ലാറ്റിനം സ്പോൺസേർസ്, 32 ഗോൾഡ് സ്പോൺസേർസ് എന്നിങ്ങനെ 45 സ്പോൺസർമാരാണ് ഇത്തവണത്തെ കൺവൻഷന് ഉള്ളത്.

English Summary:

FOMAA Convention VIP Relations Team has Expanded

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com