ADVERTISEMENT

ഓക്‌ലഹോമ ∙ ഓക്‌ലഹോമയിൽ വിമാനം തകർന്ന് നാല് മരണം. യുകോണിലെ സൺഡാൻസ് എയർപോർട്ടിന് സമീപമാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് വിമാനം തകർന്ന് അപകടമുണ്ടായത്. സൺഡാൻസ് എയർപോർട്ടിന് സമീപമുള്ള നോർത്ത് സാറാ റോഡിലെ 13000 ബ്ലോക്കിലായിരുന്നു അപകടം. 

വിമാനത്തിലുണ്ടായിരുന്ന നാല് പേർ മരിച്ചതായി അഗ്നിശമന സേനാ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അപകട കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഓക്‌ലഹോമ സിറ്റി പൊലീസ് അറിയിച്ചു.

റൺവേയിൽ നിന്ന് 100-200 മീറ്റർ അകലെ എയർഫീൽഡിന്റെ കിഴക്ക് ഭാഗത്തുള്ള വനപ്രദേശത്താണ് വിമാനം തകർന്നു വീണത്. ഓക്‌ലഹോമ സിറ്റി ഫയർ ആൻഡ് പൊലീസ് ഡിപ്പാർട്ട്‌മെന്റുകളിൽ നിന്നുള്ള നിരവധി ജീവനക്കാരും ഇഎംഎസ്എ പാരാമെഡിക്കുകളും രക്ഷപ്രവർത്തനത്തിനായ് സംഭവസ്ഥലത്ത് എത്തിച്ചേർന്നിരുന്നു. 

English Summary:

Four dead in plane crash near Sundance Airport.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com