യുഎസ് പ്രസിഡന്റ് സ്ഥാനാർഥികളുടെ സംവാദം അനിശ്ചതത്വത്തിത്തിൽ
Mail This Article
വാഷിങ്‌ടൻ ∙ യുഎസ് പ്രസിഡന്‍റ് സ്ഥാനാർഥികൾ തമ്മിൽ നടക്കേണ്ട രണ്ടാം സംവാദം അനിശ്ചതത്വത്തിത്തിൽ. മുൻപ് ഡെമോക്രാറ്റിക് സ്ഥാനാർഥിയായിരുന്ന യുഎസ് പ്രസിഡന്‍റ് ജോ ബൈഡനുമായി സംവാദത്തിന് താൻ സമ്മതിച്ചത്. ഇപ്പോഴത്തെ സ്ഥാനാർഥി കമല ഹാരിസിനൊപ്പം തനിക്ക് സംവാദത്തിന് താത്പര്യം ഇല്ലെന്ന് യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിലപാട് സ്വീകരിച്ചു.
നിലവിൽ നിശ്ചയിച്ചിരുന്ന സെപ്തംബര്‍ 10നു പകരം നാലാം തീയതിയാണ് തനിക്കു സൗകര്യം എന്ന് പറഞ്ഞിരിക്കുകയാണ്. സെപ്തംബര്‍ 10ന് കേസുമായി ബന്ധപ്പെട്ട് തിരക്ക് ഉണ്ടെന്നാണ് ട്രംപ് ഇപ്പോൾ വാദിക്കുന്നത്. നാലാം തീയതി ഫോക്സ് ന്യൂസുമായി ട്രംപിന് കരാർ ഉണ്ട്. മുൻപ് എബിസിയുമായി ആയിരുന്നു പ്രസിഡൻഷ്യൽ ഡിബേറ്റിന്റെ കരാർ. ചാനലുമായി ട്രംപ് അത്ര രസത്തിലല്ല. എന്നാൽ സംവാദ തീയതി മാറ്റുന്നതിനോട് കമല ഹാരിസ് യോജിക്കുന്നില്ല. സെപ്തംബര്‍ 10നു തന്നെ സംവാദം നടത്തണം എന്നവർ പറയുന്നു. താൻ സെപ്തംബര്‍ 10 നു ഡിബേറ്റ് വേദിയിൽ ഉണ്ടാകും എന്നും കൂട്ടിച്ചേർക്കുന്നു. തന്നോടൊപ്പം ഡിബേറ്റ് നടത്താനുള്ള ഭയം മൂലമാണ് കമല ഹാരിസ് താൻ പറയുന്ന തീയതിയോടു യോജിക്കാത്തത് എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
കമല ഹാരിസ് കണ്ടെത്തിയ വിപി സ്ഥാനാർഥി മിനിസോഡ ഗവർണർ വാൾസ് ആണ്.