‘മഹാഓണം’; ചാരുതയേകാൻ ഫ്ലാഷ്മോബും ‘മഹാനടത്തവും’
Mail This Article
ടൊറന്റോ ∙ വടക്കൻ അമേരിക്കയിലെതന്നെ ഏറ്റവും വലിയ ഓണാഘോഷമാക്കാൻ ലെവിറ്റേറ്റ് എന്റർടെയ്ൻമെന്റ് ഒരുക്കുന്ന മഹാഓണത്തിന് എത്തുന്നവർക്കായി കലാ-സാംസ്കാരിക പരിപാടികൾ അണിയറയിൽ ഒരുങ്ങുന്നു. മഹാചെണ്ടമേളത്തിനും മഹാതിരുവാതിരയ്ക്കും വടംവലിക്കുമെല്ലാം പുറമെകൈകൊട്ടിക്കളിയും ഫാഷൻഷോയും അരങ്ങേറും.
കാനഡയിലെ തന്നെ ഏറ്റവും തിരക്കേറിയ വേദികളിലൊന്നായ ടൊറന്റോ യങ് ആൻഡ് ഡണ്ടാസ് സ്ക്വയറിൽ സെപ്റ്റംബർ ഏഴ് ശനിയാഴ്ചയാണ് ‘മഹാഓണം’. രാവിലെ പതിനൊന്ന് മുതൽ വൈകിട്ട് പതിനൊന്നു വരെ കേരളത്തിന്റെ സാംസ്കാരികപെരുമ വിളിച്ചറിയിക്കുന്ന ആഘോഷത്തിന് പ്രവേശനം സൗജന്യമാണ്.
കാനഡയിലെ മലയാളികൾക്ക് സുപരിചിതമായ മധുരഗീതം എഫ്എം റേഡിയോ ചാനൽ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് ഒരുക്കിയ മിസ് ആൻഡ് മിസ്സിസ് ബ്യൂട്ടി പാജന്റിലെ മൽസരാർഥികൾ റാംപ് വാക്കിനായി യങ് ആൻഡ് ഡണ്ടാസ് സ്ക്വയറിലും എത്തും. കേരളീയ വേഷത്തിൽ സുന്ദരികളുടെ ‘മഹാനടത്തം’ ആഘോഷത്തിന് പൊലിമയേകുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
കേരളീയ ആഘോഷങ്ങൾക്കു മാറ്റുകൂട്ടുന്ന കൊകൊട്ടിക്കളിയുമായി എത്തുന്നത്യടൊറന്റോയിലെ മലയാളി ഫാമിലി കൂട്ടായ്മയാണ്. പരിശീലനം പുരോഗമിക്കുന്നു.സൗന്ദര്യമത്സര ജേതാവും അഭിനേത്രിയുമായ ജനനി മരിയ ഏകോപിപ്പിക്കുന്ന ഫ്ലാഷ് മോബാണ് ആഘോഷത്തിലെ മറ്റൊരു പ്രധാന ഇനം. ഇതിൽ പങ്കെടുക്കാൻതാൽപ്പര്യമുള്ളവർക്ക് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. അൻപതോളം പേർ ഇതിനകംപരിശീലനം തുടങ്ങിക്കഴിഞ്ഞു.
നർത്തകിയും 'ഡാൻസ് വിത്ത് സാത്വിക'യുടെ സ്ഥാപകയുമായ ഋത്ക അശോകാണ് മെഗാതിരുവാതിര ഏകോപിപ്പിക്കുന്നത്. മെഗാ തിരുവാതിരയിൽ ചേരാൻതാൽപ്പര്യമുള്ളവർക്ക് ഇപ്പോഴും അവസരമുണ്ട്. ജോഷി ലൂയിസിനാണ് വടംവലി മൽസരത്തിന്റെ ചുമതല. ഹാമിൽട്ടണിൽ നിന്നുള്ള ടീം ഹോക്സും ടൊറന്റോയിൽ നിന്നുള്ള ടീം ഗരുഡൻസുമാണ് ഏറ്റുമുട്ടുക. രണ്ട് വനിതാ ടീമുകളും മത്സരിക്കും.
ലെവിറ്റേറ്റ് എന്റർടെയ്ൻമെന്റ് ഒരുക്കുന്ന പരിപാടിയുടെ ലോഞ്ച് വേളയിലാണ് സാംസ്കാരിക- വിനോദ പരിപാടികൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രഖ്യാപിച്ചത്. ഫെയർവ്യൂ സിനിപ്ലക്‌സിൽ നടന്ന ചടങ്ങിൽ മഹാഓണം വെബ്‌സൈറ്റ് ലോഞ്ച് ചെയ്തത് മുഖ്യാതിഥി മഹാബലി’യാണ്. ലെവിറ്റേറ്റ് എന്റർടെയ്ൻമെന്റ് മുൻപ് ഒരുക്കിയ അപ്പാപ്പനും മോനും സിനിപ്ളെക്സിലെ വലിയ സ്ക്രീനിൽ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു ലോഞ്ചിന് തുടക്കമിട്ടത്. വിവിധ കലാപരിപാടികളുട ടീം ലീഡർമാരെ പരിചയപ്പെടുത്തിയതിനൊപ്പം കലാകാരന്മാരുടെ ആദ്യ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. തുടർന്ന് നടന്ന പിക്നിക്കിൽ സംഘാടകർക്കു പുറമെ നൂറോളം പേർ പങ്കെടുത്തു.
ദിവസേന നൂറുകണക്കിന് ആളുകളെ ആകർഷിക്കുന്ന യങ് ആൻഡ് ഡണ്ടാസ് സ്ക്വയറിൽ സ്റ്റാളുകൾ ഒരുക്കാനും വ്യവസായ, സേവന സംരംഭകർക്ക് അവസരമുണ്ട്. ആദ്യം റജിസ്റ്റർ ചെയ്യുന്ന പത്തു പേർക്കാണ് സ്റ്റാൾ അനുവദിക്കുക.
വളന്റിയറിങ്ങും പരിപാടികളും സ്പോൺഷർഷിപ്പും സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനും ലെവിറ്റേറ്റിന്റെയും മഹാഓണത്തിന്റെയും വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 647-781-4743 ഇമെയിൽ: contact@levitateinc.ca, വെബ്സൈറ്റ്: levitatateinc.c