സൂസൻ യാത്രയാകുന്നത് മകൻ മരിച്ച് 8 മാസം തികയും മുൻപേ; കണ്ണീരണിഞ്ഞ് ലോകം
Mail This Article
ന്യൂയോർക്ക്∙ മകന് പിന്നാലെ ഭാര്യയും നഷ്ടമായതിന്‍റെ വേദനയിലാണ് ഡെന്നിസ് ട്രോപ്പറും കുടുംബം ഇപ്പോൾ കഴിയുന്നത്. എട്ട് മാസം മുമ്പ് അമിതമായ ലഹരി ഉപയോഗം മൂലം മകൻ മാർക്കോയെ നഷ്ടപ്പെട്ടതിന് പിന്നാലെ, ഭാര്യയും യൂട്യൂബിന്റെ മുൻ സിഇഒയുമായ സൂസൻ വൊജിസ്കിയെ ഇന്നലെയാണ് കാൻസർ രോഗത്തിന് കീഴടങ്ങിയത്.
19-ാം വയസ്സിലാണ് കലിഫോർണിയ സർവകലാശാലയിൽ വച്ച് മാർക്കോ മരിച്ച നിലയിൽ കണ്ടെത്തിയിത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം, കൊക്കെയ്ൻ, ആംഫെറ്റാമിൻ തുടങ്ങിയ ലഹരിവസ്തുക്കൾ അദ്ദേഹത്തിന്റെ ശരീരത്തിൽ ഉയർന്ന അളവിൽ കണ്ടെത്തിയിരുന്നു. ഈ വിയോഗത്തെ തുടർന്നുള്ള വേദനയിൽ നിന്ന് കരകയറുന്നതിന് മുൻപാണ് സൂസൻ വൊജിസ്കിയുടെ വിയോഗവും കുടുംബത്തിന് തീരാനൊമ്പരമായി മാറുന്നത്.
സൂസൻ വൊജിസ്കി രണ്ട് വർഷമായി കാൻസറുമായി പോരാടുകയായിരുന്നു . ഗൂഗിളിന്റെയും യൂട്യൂബിന്റെയും വളർച്ചയിൽ നിർണായക പങ്ക് വഹിച്ച വൊജിസ്കിയുടെ മരണം ടെക്‌നോളജി ലോകത്തെ മാത്രമല്ല, ലോകത്തെ മൊത്തത്തിലും ദുഃഖത്തിലാഴ്ത്തിയിരിക്കുന്നു. ഗൂഗിളിന്റെ സിഇഒ സുന്ദർ പിച്ചൈ, വൊജിസ്കിയെ ഓർമിച്ച് അവരുടെ സംഭാവനകളെ പ്രശംസിച്ചു. യൂട്യൂബിനെ ലോകത്തിലെ ഏറ്റവും വലിയ വിഡിയോ പ്ലാറ്റ്‌ഫോമാക്കി മാറ്റുന്നതിൽ സൂസൻ വൊജിസ്കി നിർണായക പങ്ക് വഹിച്ചു.