ADVERTISEMENT

പാരിസ്/ ലൊസാഞ്ചലസ്∙ ആവേശകരമായ  സമാപന ചടങ്ങോടെ പാരിസ് ഒളിംപിക്സ് അവസാനിച്ചു. ലോകമെമ്പാടുമുള്ള കായിക താരങ്ങളും ലക്ഷക്കണക്കിന് പ്രേക്ഷകരും ഈ ചരിത്ര നിമിഷത്തിന് സാക്ഷിയായി.

ഹോളിവുഡ് സൂപ്പർസ്റ്റാർ ടോം ക്രൂസ് സമാപന ചടങ്ങിൽ പ്രധാന ആകർഷണമായിരുന്നു. തന്‍റെ പ്രശസ്തമായ ആക്ഷൻ സീക്വൻസുകൾ അനുകരിച്ച്, ക്രൂസ് സ്റ്റേഡിയത്തിലെ പ്രേക്ഷകരെ അമ്പരപ്പിച്ചു. അമേരിക്കൻ ജിംനാസ്റ്റ് സിമോൺ ബൈൽസിൽ നിന്ന് ഒളിംപിക് പതാക ഏറ്റുവാങ്ങിയ ക്രൂസ്, മോട്ടർ സൈക്കിളിൽ കയറി  പ്രതീകാത്മകമായി കലിഫോർണിയ മെട്രോപോളിസിലേക്ക് പുറപ്പെട്ടു.

ലൊസാഞ്ചലസ് ബീച്ചുകളിൽ നിന്നുള്ള തത്സമയ സംപ്രേക്ഷണം സമാപന ചടങ്ങിന് മനോഹാരിത വർധിച്ചു.  പ്രമുഖ യുഎസ് താരങ്ങളായ റെഡ് ഹോട്ട് ചില്ലി പെപ്പേഴ്സ്, സ്നൂപ് ഡോഗ്, ബില്ലി എലിഷ് എന്നിവരുടെ പ്രകടനങ്ങൾ സദസ്സിനെ ആവേശത്തിലാക്കി.

ട്യൂലറികളിൽ നിന്ന് പ്രയാണം ചെയ്ത ഒളിംപിക് ജ്വാല അണഞ്ഞപ്പോൾ, ഐഒസി പ്രസിഡന്‍റ് തോമസ് ബാച്ച്, ഔദ്യോഗികമായി പാരിസ് 2024 ഗെയിംസ് അവസാനിച്ചതായി അറിയിച്ചു‌. തുടർന്ന് നാല് വർഷത്തിന് ശേഷം ലൊസാഞ്ചലസിൽ ഒത്തുചേരാൻ അദ്ദേഹം ലോകത്തെ ക്ഷണിച്ചു.

English Summary:

See you in Los Angeles: Paris Olympics Concludes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com