ADVERTISEMENT

ഡിട്രോയിറ്റ് ∙ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് മിഷിഗണിന്റെ (ഐ.എന്‍.എ.എം) വാര്‍ഷിക പിക്‌നിക് ഓഗസ്റ്റ് 10 ശനിയാഴ്ച വാറനിലുള്ള ഹെല്‍മിക് പാര്‍ക്കില്‍ വച്ച് നടത്തപ്പെട്ടു. അനേകം അംഗങ്ങള്‍ മീറ്റിങ്ങില്‍ സംബന്ധിച്ചു. 2006 മുതല്‍ ഐ.എന്‍.എ.എം മിഷിഗണില്‍ പ്രവര്‍ത്തിച്ചുവരുന്നു. സംഘടന നാഷനല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഇന്‍ അമേരിക്കയുടെ അഫിലിയേറ്റഡ് സംഘടനയായി പ്രവര്‍ത്തിക്കുന്നു.

ഇതിലെ അംഗങ്ങള്‍ക്ക് ഗ്രാന്റ് കാനിയന്‍ യൂണിവേഴ്‌സിറ്റി, വാല്‍ഡന്‍ യൂണിവേഴ്‌സിറ്റി, പോസ്റ്റ് യൂണിവേഴ്‌സിറ്റി, ചാമ്പര്‍ലിയന്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നും ട്യൂഷന്‍ ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ്. കൂടാതെ സൗജന്യമായി ഇ.യു (കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍) ലഭിക്കുന്നതാണ്. അസോസിയേഷനിലേക്ക് എല്ലാ നഴ്‌സുമാരേയും ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ് ആന്‍ മാത്യൂസ് (734 634 8069), സര്‍ജാ സാമുവേല്‍ (248 320 4018).
(വാർത്ത: രാജന്‍ ഡിട്രോയിറ്റ്‌)

English Summary:

Indian Nurses Association of Michigan conducted picnic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com