ADVERTISEMENT

ഷിക്കാഗോ∙ ഫ്ലൈറ്റ് നഷ്ടപ്പെട്ടതിന്‍റെ ദേഷ്യത്തിൽ,  യാത്രക്കാരി എയർലൈൻ ജീവനക്കാരെ ആക്രമിച്ച സംഭവം സമൂഹ മാധ്യമത്തിൽ വൈറലാകുകയാണ്. കഴിഞ്ഞ മാസം ഷിക്കാഗോയിലെ ഒഹയർ ഇന്‍റർനാഷനൽ എയർപോർട്ടിലാണ് സംഭവം നടന്നത്. ലഗേജ് ചെക്ക്-ഇൻ കൗണ്ടറിന് മുകളിലൂടെ കയറി ജീവനക്കാരോട് വാക്കേറ്റം ഉണ്ടാക്കുന്ന യുവതിയെയാണ് വിഡിയോയിൽ കാണുന്നത്. തുടർന്ന് യുവതി കംപ്യൂട്ടർ മോണിറ്ററുകൾ ജീവനക്കാരുടെ നേരെ എറിഞ്ഞു.

ഫ്രോണ്ടിയർ എയർലൈൻസിലെ ജീവനക്കാരോടാണ് യുവതി തർക്കിച്ചത്. 31 വയസ്സുകാരിയായ യുവതി ജൂലൈ 30 നാണ് വിമാനത്താവളത്തിൽ പ്രശ്നമുണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു. എയർലൈൻ ജീവനക്കാർക്ക് നേരെയുള്ള ആക്രമണത്തിന് ശേഷം യുവതി 40 വയസ്സുള്ള സ്ത്രീക്ക് നേരെ മൊബൈൽ ഫോൺ വലിച്ചെറിഞ്ഞു. പിന്നീട് 24 വയസ്സുകാരിയെ ആക്രമിക്കുകയും ചെയ്തു. 

തുടർന്ന് യുവതി വിമാനത്താവളത്തിൽ നിന്ന് രക്ഷപ്പെട്ടു. യുവതിക്ക് വേണ്ടി അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com