സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ ജനതയ്ക്ക് ആശംസകൾ നേർന്ന് ആന്‍റണി ബ്ലിങ്കൻ
Mail This Article
വാഷിങ്‌ടൻ ഡിസി ∙ 78-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ച ഇന്ത്യൻ ജനതയ്ക്ക് ആശംസകൾ നേർന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ. ഇന്ത്യൻ ജനതയുടെ സമ്പന്നവും വൈവിധ്യപൂർണവുമായ ചരിത്രവും ശോഭനമായ ഭാവിയും ആഘോഷിക്കുന്ന ദിനത്തിൽ ആശംസകൾ നേരുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്രമായ ആഗോളവും തന്ത്രപരവുമായ പങ്കാളിത്തം ശക്തമായി തുടരണം. ജനാധിപത്യം, സ്വാതന്ത്ര്യം, മാനുഷിക അന്തസ്സ് എന്നിവയോട് നമ്മുക്ക് ഒരേ അടിത്തറയാനുള്ളത്. കാലാവസ്ഥ, ശുദ്ധമായ ഊർജം, പ്രതിരോധം, ബഹിരാകാശ സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിൽ വളരുന്ന ഉഭയകക്ഷി പങ്കാളിത്തം ശക്തിപ്പെടുത്തണം.യുഎസ്-ഇന്ത്യ സഹകരണം അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. കാലാവസ്ഥ, പ്രതിരോധം, ബഹിരാകാശ സാങ്കേതികവിദ്യകൾ തുടങ്ങിയ വിവിധ മേഖലകളിൽ യുഎസ് - ഇന്ത്യ ഉഭയകക്ഷി സഹകരണം മുൻപത്തേക്കാൾ വിശാലവും ശക്തവുമാണെന്നും ആന്‍റണി ബ്ലിങ്കൻ അറിയിച്ചു.