ADVERTISEMENT

എഡ്മിന്റൻ ∙ ആൽബർട്ടയിലെ പ്രമുഖ ഹൈന്ദവ സംഘടനയായ നോർത്തേൺ ആൽബർട്ട മലയാളി ഹിന്ദു അസ്സോസിയേഷന്റെ (നമഹ) ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 15ന് ഞായറാഴ്ച എഡ്മണ്ടനിലെ ബൽവിൻ കമ്യൂണിറ്റി ഹാളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

രാവിലെ 10 മണിക്ക് അത്തപൂക്കളത്തോടുകുടി ആരംഭിക്കുന്ന പരിപാടികൾ മവേലി വരവ്, നമഹ മാതൃസമിതി ഒരുക്കുന്ന തിരുവാതിരക്കളി, ശിങ്കാരിമേളം, പുലിക്കളി, വടംവലി, കുട്ടികളുടെ കലാകായിക മത്സരങ്ങൾ എന്നിവ ഉണ്ടായിരിക്കും കൂടാതെ വിഭവസമൃദ്ധമായ ഓണ സദ്യയും ക്രമീകരിക്കുന്നുണ്ട്.

പരിപാടികളിൽ പങ്കെടുക്കാനായും ആസ്വദിക്കാനും എഡ്മണ്ടനിലെ മുഴുവൻ മലയാളികളെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. നമഹ ബോർഡ് അംഗം റിമ പ്രകാശ് പ്രോഗ്രാം കോർഡിനേറ്റർ ആയും സെക്രട്ടറി അജയപിള്ള, പ്രഡിഡന്‍റ് രവി മങ്ങാട്ട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും
(വാർത്ത: ജോസഫ് ജോൺ കാൽഗറി)

English Summary:

Onam Celebration of Namaha is on 15th September

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com