ADVERTISEMENT

സാൻഫ്രാൻസിസ്‌കോ ∙ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സാൻഫ്രാൻസിസ്‌കോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 78 മത്  ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം  വൈവിധ്യമാർന്ന ചടങ്ങുകളോടെ നടത്തി. ഓഗസ്റ്റ് 15 ന് വ്യാഴാഴ്ച രാവിലെ മാന്റിക്ക ഗ്രീൻവാലി ലെയിനിൽ നടന്ന വർണശബളമായ ചടങ്ങിനു മുമ്പ് ജേക്കബ് ജോസഫ് പെരിങ്ങേലിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തി. തുടർന്ന് ഇന്ത്യൻ ദേശീയ ഗാനത്തോടു കൂടി ചടങ്ങുകൾ ആരംഭിച്ചു.

oicc-san-francisco-chapter-celebrated-indian-independence-day3

പ്രസിഡന്റ് അനിൽ ജോസഫ് മാത്യു അധ്യക്ഷത വഹിച്ച് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ചാപ്റ്റർ വൈസ് പ്രസിഡന്റ് തോമസ് പട്ടർമഡ്, തങ്കമ്മ തോമസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

oicc-san-francisco-chapter-celebrated-indian-independence-day2

  ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുവാൻ പോരാടിയ,  ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാക്കളെയും സമര പോരാട്ടങ്ങളിൽ ജീവൻ വെടിഞ്ഞ പോരാളികളെയും സ്മരിക്കുന്നുവെന്ന് പ്രസംഗകർ ചൂണ്ടിക്കാട്ടി. സമ്മേളനത്തിൽ അനിൽ ജോസഫ് മാത്യു നന്ദി പ്രകാശിപ്പിച്ചു. സമ്മേളന ശേഷം വിഭവസമൃദ്ധമായ സ്‌നേഹ  വിരുന്നും ഉണ്ടായിരുന്നു.

English Summary:

OICC San Francisco Chapter celebrated Indian Independence Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com