ADVERTISEMENT

ഫോർട്ട് വർത്ത് ∙ മദ്യലഹരിയിൽ 19 കാരൻ ഓടിച്ച വാഹനമിടിച്ച് രണ്ട് കുട്ടികളടക്കം അഞ്ച് പേർ മരിച്ചു. ടെക്‌സസിലെ ഫോർട്ട് വർത്തിൽ തിങ്കളാഴ്ച രാവിലെ 12:30 ഓടെയാണ് അപകടമുണ്ടായത്. സംഭവത്തിൽ വാഹനമോടിച്ച എഡ്വേർഡോ ഗോൺസാലസിനെ (19) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനും കൊലപാതകത്തിനും പൊലീസ് കേസെടുത്തു. 

അപകടത്തിൽ അഞ്ച് പേർ മരിച്ചു, ഒരാൾ ഗുരുതരാവസ്ഥയിലാണ്. അപകടത്തിൽ ഗോൺസാലസിനും പരുക്കേറ്റു. ഇയാൾ പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 

English Summary:

A 19-year-old driver was arrested after five people, including two children, were killed in a car crash in Fort Worth, Texas.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com