ഗ്രെയ്റ്റർ ഷിക്കാഗോ മലയാളീ അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 22ന്
Mail This Article
×
ഷിക്കാഗോ ∙ 2023ൽ സ്ഥാപിതമായ ഗ്രെയ്റ്റർ ഷിക്കാഗോ മലയാളീ അസോസിയേഷന്റെ (GCMA) ഓണാഘോഷവും പ്രവർത്തന ഉദ്ഘടനവും സെപ്റ്റംബർ 22 ന് ബെൽവുഡ് സിറോ മലബാർ ചർച്ചിൽ വച്ച് നടക്കും. സെപ്റ്റംബർ 22 ഞായറാഴ്ച വൈകുന്നേരം നടക്കുന്ന വിഭവ സമർത്ഥമായ ഓണസദ്യയും വിവിധ കലാപരിപാടികളും പൊതുസമ്മേളനവും നടക്കും.
ഗ്രെയ്റ്റർ ഷിക്കാഗോ ലാൻഡിലെ ഏറ്റവും വലിയ സംഘടനയായ ഗ്രെയ്റ്റർ ഷിക്കാഗോ മലയാളീ അസോസിയേഷൻ (GCMA), വിവിധ കർമ്മ പദ്ധതികളാണ് പൊതുജനങ്ങൾക്കായി നടപ്പാക്കാൻ പോകുന്നത്. ബാഡ്മിന്റൺ ടൂർണമെന്റ്, കാർഡ് ഗെയിം, യൂത്ത് ഫെസ്റ്റിവൽ എന്നിവ തുടർ മാസങ്ങളിൽ നടത്തും. ഓണാഘോഷത്തിലേക്കും പൊതുസമ്മേളത്തിലേക്കും എല്ലാ മലയാളികളെയും ഗ്രെയ്റ്റർ ഷിക്കാഗോ മലയാളീ അസോസിയേഷൻ GCMA സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
English Summary:
Greater Chicago Malayalee Association - GCMA Onagosham on September 22nd
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.