ADVERTISEMENT

എഡിസൺ (ന്യൂജഴ്‌സി) ∙ മദ്യലഹരിയിലുണ്ടായ വാഹനാപകടത്തെ തുടർന്ന് രണ്ട് പേർ മരിച്ച സംഭവത്തിൽ ഇന്ത്യൻ അമേരിക്കൻ പൊലീസ് ഉദ്യോഗസ്ഥന് 15 വർഷം തടവ്. കഴിഞ്ഞ വർഷം ഓഗസ്റ്റിലായിരുന്നു മുൻ എഡിസൺ ടൗൺഷിപ്പ് പൊലീസ് ഉദ്യോഗസ്ഥനായിരുന്ന അമിതോജ് ഒബ്‌റോയ് ( 31) ഓടിച്ച ഔഡി ക്യൂ 7 വാഹനം അപകടത്തിൽപ്പെട്ടത്. തുടർന്ന് വാഹനത്തിലെ യാത്രക്കാരായിരുന്ന വിക്ടർ കാബ്രേര-ഫ്രാൻസിസ്കോ (20)  കാർലോസ് പെരസ്-ഗെയ്റ്റൻ (24) എന്നിവർ മരിച്ചു

അപകടത്തിൽ ഒബ്‌റോയ്ക്കും പരുക്കേറ്റിരുന്നു. ഇയാൾക്കെതിരെ കൊലപാതകത്തിന് പുറമെ മദ്യപിച്ച് വാഹനമോടിച്ചതിനും പൊലീസ് കേസെടുത്തിരുന്നു.  2024 ജൂൺ 18-ന് ഒബ്‌റോയ് കുറ്റം സമ്മതം നടത്തി. സോമർസെറ്റ് കൗണ്ടി സുപ്പീരിയർ കോടതി ജഡ്ജി ഒബ്‌റോയ്ക്ക് 15 വർഷത്തെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.

English Summary:

An Indian American police officer was sentenced to 15 years in prison for a car crash that killed his two passengers last year in Somerset County.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com