ADVERTISEMENT

ഷിക്കാഗോ ∙  വയനാട്‌ പുനരധിവാസ പദ്ധതിക്കു വേണ്ടി ധനസമാഹരണം നടത്തി നോർത്ത് അമേരിക്കയിലെ പുരോഗമന കലാ സാംസ്കാരിക സംഘടനയായ ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക (അല). പുനരധിവാസ പദ്ധതിക്കായ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സമാഹരിച്ച തുക അലയുടെ ദേശീയ പ്രസിഡന്റ് ഐപ്പ് സി വർഗീസ് പരിമണം കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന് കൈമാറി.

ഇത് രണ്ടാം ഘട്ട സഹായമാണ് അല നൽകുന്നത്. ഒന്നാം ഘട്ടത്തിൽ വയനാട്ടിൽ ആവശ്യ സാധനങ്ങളുടെ കിറ്റ് അല എത്തിച്ചു നൽകിയിരുന്നു. മൂന്നാം ഘട്ടത്തിൽ അലയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അല കെയർ കേരള സർക്കാരുമായി സഹകരിച്ചുകൊണ്ട് വയനാട് പുനരധിവാസ പദ്ധതികൾക്ക് സഹായമെത്തിക്കും.

English Summary:

Art Lovers of America is also Participating in the Wayanad Rehabilitation project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com