ADVERTISEMENT

എഡ്മിന്റൻ ∙ മലയാളി കുട്ടികൾക്കായി അവരുടെ വേനലവധിക്കാലത്ത് രണ്ടു തരത്തിലുള്ള ക്യാംപുകളാണ് നേർമ എല്ലാ വർഷവും നടത്തി വരുന്നത്. 6 വയസ്സിനും 11 വയസ്സിനും ഇടയിലുള്ള കുട്ടികൾക്കായി ഈ വർഷം ജൂൺ 28,29,30 തീയതികളിലായി ത്രിദിന കിഡ്സ് സമ്മർ ക്യാംപ് നടത്തപ്പെട്ടു. പാട്ടും ഡാൻസും ഉൾപ്പെടുത്തി പലതരം രസമുള്ള കളികളിലൂടെയും മറ്റു ക്രാഫ്റ്റ് ആക്ടിവിറ്റീസുകളിലൂടെയും കുട്ടികൾക്ക് പുതിയ അറിവുകൾ പകരാൻ ക്യാംപ് സംഘാടകർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 

nerma-summer-camp

12 വയസ്സിനും 18 വയസ്സിനും ഇടയിലുള്ള യുവതലമുറയ്ക്കായി നേർമ ഒരുക്കിയ റസിഡൻഷ്യൽ ക്യാംപായിരുന്നു റ്റീൻസ് റസിഡൻഷ്യൽ സമ്മർ ക്യാംപ് എടുത്തു പറയേണ്ട ഒന്നാണ്. ഓഗസ്റ്റ് 2,3,4,5,6 തീയതികളിലായി സ്ട്രാത്കോണ വൈൽഡർനെസ് സെന്റിൽ വച്ചു നടത്തപ്പെട്ട ക്യാംപിൽ കുട്ടികൾക്കായ് താമസവും ഭക്ഷണവും ക്രമീകരിച്ചിരുന്നു. 

nerma-summer-camp

നേർമയുടെ  സന്നദ്ധ പ്രവർത്തകർ  തന്നെയാണ് ക്യാംപിലേക്കു വേണ്ട ഭക്ഷണം തയ്യാറാക്കിയിരുന്നത്. പുതിയ കൂട്ടുകാരുമായി കൂട്ടുകൂടിയും ക്യാംപ് ഫയർ നടത്തിയും പാട്ടും ഡാൻസും ഒപ്പം പുതുമ നിറഞ്ഞ ഒത്തിരി കളികളും ക്യാംപിന്റെ ഭാഗമായ് നടത്തപ്പെട്ടു.
(വാർത്ത: ജോസഫ് ജോൺ കാൽഗറി)

English Summary:

Nerma Summer Camp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com