ADVERTISEMENT

റ്റാമ്പാ ∙ എംഎസിഎഫ് റ്റാമ്പായുടെ ഓണാഘോഷത്തോടനുബന്ധിച്ചു പൂക്കള മത്സരം നടത്തുന്നു. ഒന്നാം സമ്മാനം $250 ഉം രണ്ടാം സമ്മാനം $150 റുമാണ്. സെപ്തംബര്‍ 7 രാവിലെ 9 മുതൽ ഉച്ചക്ക് 12 വരെയാണ് മത്സരസമയം. ഒറ്റക്കോ ആറു പേർ വരെ അടങ്ങുന്ന ടീമായോ മത്സരത്തിൽ പങ്കെടുക്കാം. 

മൂന്നു മണിക്കൂറാണ് മത്സര സമയം, യഥാർഥ പൂക്കളോ, കളർ ചെയ്ത തേങ്ങയോ  ആർട്ടിഫിഷ്യൽ പൂക്കളോ മത്സരത്തിന് ഉപയോഗിക്കാം . പൂക്കളം 4 അടി സ്‌ക്വയർ ഫീറ്റിൽ കൂടാൻ പാടില്ല. ഓഗസ്റ്റ് 31നു മുൻപായി മത്സരത്തിന് രജിസ്റ്റർ ചെയ്തിരിക്കണം. 
എൻട്രി: macftampaevents @gmail.com ലേക്ക് ഇമെയിൽ ചെയ്യുക. 
കൂടുതൽ വിവരങ്ങൾക്ക്: 
സുജിത് (6149278031), അഞ്ജന(8134748468), റെമിൻ (8137190995). 

എംഎസിഎഫ് റ്റാമ്പായുടെ  സെപ്തംബർ 7നു ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ നടക്കുന്ന ഓണാഘോഷങ്ങളിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി പ്രസിഡന്റ് എബി പ്രാലേൽ, ട്രസ്റ്റി ബോർഡ് ചെയർ ഫ്രാൻസിസ് വയലുങ്കൽ ഓണാഘോഷ കമ്മിറ്റി ചെയർ ടി. ഉണ്ണികൃഷ്ണൻ എന്നിവർ അറിയിച്ചു. 

വാർത്ത ∙  ടി. ഉണ്ണികൃഷ്ണൻ   

English Summary:

MACF Tampa Onam Flower Contest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com