ADVERTISEMENT

ന്യൂയോർക്ക്∙  ലോകപ്രശസ്ത പോപ്പ് താരം ജസ്റ്റിൻ ബീബറിനും ഭാര്യ ഹെയ്‌ലി ബീബറിനും കുഞ്ഞ് ജനിച്ചു. ഒരു ആൺകുഞ്ഞിന്‍റെ പിതാവായ വിവരം ജസ്റ്റിൻ തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവെച്ചത്. വെള്ളിയാഴ്ചയായിരുന്നു കുഞ്ഞിന്‍റെ ജനനം. തന്‍റെ ഇൻസ്റ്റഗ്രാം പേജിൽ കുഞ്ഞിന്‍റെ കാലിന്‍റെ ചിത്രം പങ്കുവെച്ചുകൊണ്ട് 'ജാക്ക് ബ്ലൂസ് ബീബർ, വീട്ടിലേക്ക് സ്വാഗതം' എന്ന അടിക്കുറിപ്പോടെയാണ് ജസ്റ്റിൻ ഈ സന്തോഷ വാർത്ത ലോകത്തെ അറിയിച്ചത്. 

2018-ൽ വിവാഹിതരായ ജസ്റ്റിൻ ബീബറും ഹെയ്‌ലി ബീബറും ഒരു കുഞ്ഞിനായി ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തിയിരുന്നു. ഈ സന്തോഷ വാർത്ത കേട്ട് ആരാധകർ സമൂഹ മാധ്യമങ്ങളിൽ ആശംസകളുമായി എത്തിയിട്ടുണ്ട്.

English Summary:

Justin Bieber and Hailey Bieber Welcome Baby Boy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com