ADVERTISEMENT

വാഷിങ്‌ടൻ ഡി.സി∙ സ്വതന്ത്ര സ്ഥാനാർഥി റോബർട്ട് എഫ്. കെന്നഡി ജൂനിയർ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്നു. റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് റോബർട്ട് എഫ്. കെന്നഡി പിന്മാറ്റം പ്രഖ്യാപിച്ചത്. അരിസോന സംസ്ഥാനത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ബാലറ്റിൽനിന്നു പേരു നീക്കാൻ അപേക്ഷ നൽകി.

തന്നെയും മറ്റ് മൂന്നാം കക്ഷി സ്ഥാനാർഥികളെയും ബാലറ്റിൽ നിന്ന് മാറ്റിനിർത്താനും ട്രംപിനെ ജയിലിലടയ്ക്കാനും ശ്രമിച്ചുകൊണ്ട് ആധുനിക ഡെമോക്രാറ്റിക് പാർട്ടി ജനാധിപത്യവിരുദ്ധമായി മാറിയെന്ന് കെന്നഡി ആരോപിച്ചു. യുഎസ് പ്രസിഡന്‍റ് ജോ ബൈഡനെതിരെ അട്ടിമറി നടത്തിയതിനും തിരഞ്ഞെടുപ്പില്ലാതെ കമല ഹാരിസിനെ സ്ഥാനാർഥിയാക്കിയതിനെയും  അദ്ദേഹം വിമർശിച്ചു.

മത്സരത്തിൽ നിന്ന് പിന്മാറുന്നത് എന്നെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകമായ തീരുമാനമാണ്, പക്ഷേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനും നമ്മുടെ രാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിനുമുള്ള പോരാട്ടത്തിന് പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.  അരിസോനയിലെ ഫീനിക്സിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ്  റോബർട്ട് എഫ്. കെന്നഡി ജൂനിയർ  ഇക്കാര്യം അറിയിച്ചത്.

English Summary:

Robert F Kennedy Jr suspends campaign and backs Trump

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com