ADVERTISEMENT

ഹൂസ്റ്റണ്‍ ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാർഥിയുമായ കമല ഹാരിസും മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപും തമ്മിൽ സെപ്റ്റംബർ പത്തിന് സംവാദം നടത്തും. ജോ ബൈഡനുമായി നടത്തിയ സംവാദത്തിന്റെ അതേ നിയമങ്ങള്‍ പാലിച്ചായിരിക്കും ഇരുവരും ഏറ്റുമുട്ടുക. 

ഡിബേറ്റ് അടുത്തിരിക്കെ, ഓരോ സ്ഥാനാർഥിയുടെയും സംഭാഷണ സമയത്ത് മൈക്രോഫോണുകൾ നിശബ്ദമാക്കണം എന്നതുമായി ബന്ധപ്പെട്ടാണ് നിലവിൽ ചർച്ചകൾ നടക്കുന്നത്. ഒരു സ്ഥാനാർഥി സംസാരിക്കുമ്പോൾ മൈക്രോഫോണുകൾ നിശബ്ദമാക്കണം എന്നാണ് ഡോണൾഡ് ട്രംപിന്റെ പ്രചാരണ വിഭാഗത്തിന്റെ ആവശ്യം. തടസ്സങ്ങൾ കുറയ്ക്കുന്നതിനായ് 2020ൽ ജോ ബൈഡൻ മുൻപോട്ട് വച്ച നിർദേശമായിരുന്നു ഇത്.  ട്രംപിന്റെ ഭാഗത്തുനിന്നുള്ള തടസ്സങ്ങള്‍ പരിമിതപ്പെടുത്താനുള്ള ബൈഡന്റെ ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ നീക്കം. 

അതേസമയം സംവാദത്തിലുടനീളം മൈക്രോഫോണുകൾ നിശബ്ദമാക്കേണ്ടതില്ലെന്നാണ് ഹാരിസിന്റെ ആവശ്യം. ട്രംപിന്റെ പ്രതികരണങ്ങളും തടസ്സങ്ങളും തത്സമയം കേൾക്കാൻ കാഴ്ചക്കാരെ ഇത് അനുവദിക്കും. ഇതുവരെ നിലപാട് സ്വീകരിക്കാത്ത വോട്ടര്‍മാരെ ഇത് സ്വാധീനിക്കുമെനന് ഹാരിസ് പറയുന്നു. ജോ ബൈഡനുമായി നേരത്തെ തീരുമാനിച്ച സംവാദത്തിന്റെ മാനദണ്ഡങ്ങള്‍ തന്നെയാവും ഈ സംവാദത്തിലെങ്കിൽ മൈക്രോഫോണുകൾ നിശബ്ദമായി തന്നെയാകും തുടരുക.

English Summary:

Kamala Harris Campaign Pushes for Unmuted Mics In Trump Debate.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com