ADVERTISEMENT

ഓറിഗൻ ∙  ഓറിഗനിൽ വീടിന് മുകളിലേക്ക് വിമാനം തകർന്ന് വീണു മൂന്ന് പേർ മരിച്ചു.  പോർട്ട്‌ലാൻഡ് രാജ്യാന്തര വിമാനത്താവളത്തിന് സമീപമുള്ള ജനവാസകേന്ദ്രത്തിൽ ശനിയാഴ്ച രാവിലെ 10:30 ഓടെയാണ് ചെറുവിമാനം തകർന്ന് അപകടമുണ്ടായത്. 

വിമാനത്തിലുണ്ടായിരുന്ന രണ്ട് പേരെയും വീട്ടിൽ നിന്ന് ഒരാളെയും കാണാതായതായ് നേരത്തെ അധികൃതർ അറിയിച്ചിരുന്നു. പിന്നീട് മൂന്നുപേരും മരിച്ചതായ് സ്ഥിരീകരിച്ചു. സമീപത്തുണ്ടായിരുന്ന വീടുകളിലേക്കും തീ പടർന്നു പിടിച്ചു.  

ആറ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചതായ് ഗ്രെഷാം ഫയർ ചീഫ് സ്കോട്ട് ലൂയിസ് പറഞ്ഞു. അപകടത്തെ തുടർന്ന് പ്രദേശത്ത് വൈദ്യുതി മുടങ്ങിട്ടുണ്ട്. സംഭവത്തിൽ ഏവിയേഷൻ അധികൃതർ അന്വേഷണം ആരംഭിക്കും. 

English Summary:

Three dead after small plane crashes into row of townhouses in Oregon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com