ADVERTISEMENT

ഡാലസ്‌ ∙ ഫോമാ പ്രസിഡന്‍റ് ബേബി മണക്കുന്നേല്‍. സതേണ്‍ റീജന്‍ വൈസ്‌ പ്രസിഡന്‍റ് ബിജു ലോസണ്‍, ഫോമാ നാഷനല്‍ കമ്മിറ്റിയംഗം രാജന്‍ യോഹന്നാന്‍ എന്നിവര്‍ക്കു ഡാലസ്‌ മലയാളി അസോസിയേഷന്‍ സ്വീകരണം നല്‍കി. ഇര്‍വിങ് പസന്ത്‌ ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന ചടങ്ങില്‍ കൊലപ്പേല്‍ സിറ്റി പ്രോ ടേം മേയര്‍ ബിജു മാത്യു ബേബി മണക്കുന്നേലിനെയും, ബേബി മണക്കുന്നേല്‍ ബിജു ലോസനേയും ബിനോയി സെബാസ്റ്റ്യന്‍ രാജന്‍ യോഹന്നാനെയും പൊന്നാട അണിയിച്ച് ആദരിച്ചു. മിസ്‌ ഫോമാ റണ്ണറപ്പ്‌ അനബല്‍ തോമസ്‌ അതിഥികള്‍ക്കു ബൊക്ക സമ്മാനിച്ചു.

dallas-malayali-association-hosted-a-reception-for-foma-office-bearers4

ചരിത്രപരമായ ദാത്യമെന്ന കാഴ്ചപ്പാടോടെ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന പ്രായമായ മലയാളികള്‍ക്കായി റിട്ടയേര്‍ഡ്‌ ഹോമുകള്‍ ആരംഭിക്കുമെന്ന്‌ മണക്കുന്നേല്‍ പറഞ്ഞു. ഇതോടൊപ്പം ഫോമ തുടര്‍ന്നു വരുന്ന കേരളത്തിലെ ഭവനദാനപദ്ധതി, വിദ്യാഭ്യാസ സഹായപദ്ധതി, മെഡിക്കല്‍ സഹായ പദ്ധതി തുടങ്ങിയവയും തുടരും. ഫോമയുടെ വിജയത്തിനായി എല്ലാ വിഭാഗം മലയാളികളുടേയും സഹായസഹകരണങ്ങള്‍ അദേഹം അഭ്യർഥിച്ചു.

dallas-malayali-association-hosted-a-reception-for-foma-office-bearers1

സതേണ്‍ റീജന്‍റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായി മലയാളികള്‍ താമസിക്കുന്ന എല്ലാ നഗരങ്ങളേയും ക്രേന്ദ്രീകരിച്ചു പുതിയ സാംസ്കരിക സംഘടനകള്‍ ആരംഭിക്കുമെന്ന്‌ ബിജു ലോസണ്‍ പറഞ്ഞു. പരസ്പരമുള്ള സഹകരണം മെച്ചപ്പെടുത്തുവാന്‍ വിവിധ അസോസിയേഷനുകളെ ഉള്‍ക്കൊള്ളിച്ചു സാംസ്കാരിക സമിതികള്‍, കലാകായിക മത്സരങ്ങള്‍, ഇന്‍റര്‍ സിറ്റി വോളിബോള്‍ മത്സരങ്ങള്‍ തുടങ്ങിയവ നടപ്പിലാക്കുമെന്നും അദേഹം പറഞ്ഞു.

dallas-malayali-association-hosted-a-reception-for-foma-office-bearers2
dallas-malayali-association-hosted-a-reception-for-foma-office-bearers5

ഫോമാ നാഷനല്‍ കമ്മിറ്റിയംഗം രാജന്‍ യോഹന്നാന്‍, കൊപ്പേല്‍ സിറ്റി പ്രോടേം മേയര്‍ ബിജു മാത്യു, ഫോമാ വിമന്‍ഫോറം മുന്‍ സ്രെകട്ടറി രേഷ്മ ജയന്‍, കേരള അസോസിയേഷന്‍ ഓഫ്‌ ഡാലസ്‌ പ്രസിഡന്‍റ് പ്രദീപ്‌ നാഗനൂലില്‍, ഫോമാ മുന്‍ പ്രസിഡന്‍റ് ഫിലിപ്പ്‌ ചാമത്തില്‍, ഫോമാ മുന്‍ ജനറല്‍ സ്വെകട്ടറി ഷാജി എഡ്വേര്‍ഡ്‌, വ്യവസായ പ്രമുഖരും സാംസ്ക്കാരിക്പപവര്‍ത്തകരുമായ അജോമോന്‍ ജോസഫ്‌, വര്‍ഗീസ്‌ ചാമത്തില്‍, ലയണ്‍സ്‌ ക്ലബ്‌ പ്രസിഡന്‍റ് ജോജോ കോട്ടയ്ക്കല്‍, ഇന്‍ഡ്യ അസോസിയേഷന്‍ ഡയറക്ടര്‍ ബോര്‍ഡ്‌ അംഗം ജസ്റ്റിന്‍ വര്‍ഗീസ്‌, ഒഐസിസി റീജിന്‍ പ്രസിഡന്‍റ് സജി ജോര്‍ജ്‌, ഇന്ത്യ പ്രസ്‌ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ ടെക്സസ്‌ പ്രസിഡന്‍റ് സണ്ണി മാളിയേക്കല്‍, ഡബ്ല്യുയുഎംസി ഡാലസ്‌ ഒഐ പ്രസിഡന്‍റ് അലക്സ്‌ അലക്സാണ്ടര്‍, കേരള ലിറ്റററി പ്രസിഡന്‍റ് സിജു ജോര്‍ജ്‌, തോമസ്‌ ഒലിയക്കുന്നേല്‍, മാധ്യമ പ്രവര്‍ത്തകനായ പിപി ചെറിയാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

English Summary:

Dallas Malayali Association Hosted a Reception for Foma Office Bearers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com