ADVERTISEMENT

ഹൂസ്റ്റണ്‍∙ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് സ്വന്തം കുടുംബത്തില്‍ തന്നെ ശത്രുക്കള്‍ ഉണ്ടോ? സ്വന്തം ഭാര്യ പോലും ട്രംപ് വിജയിച്ചു കാണാന്‍ ആഗ്രഹിക്കുന്നില്ലേ? മുന്‍ വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ആന്റണി സ്‌കരാമുച്ചി പറയുന്നത് വിശ്വാസ്യതയിലെടുക്കാമെങ്കില്‍ അതാണ് സത്യം. കമലാ ഹാരിസിന്റെ വിജയത്തില്‍ മെലാനിയ ട്രംപിന് തന്നേക്കാള്‍ ആവേശമുണ്ടെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. 

ട്രംപ് ഭരണകൂടത്തില്‍ ഹ്രസ്വകാല കാലാവധി ഉണ്ടായിരുന്ന വ്യക്തിയാണ് സ്‌കരാമുച്ചി. മീഡിയാസ് ടച്ച് എന്ന പോഡ്കാസ്റ്റില്‍ ആണ് അദ്ദേഹം ട്രംപിന്റെ കുടുംബത്തില്‍ പോലും അദ്ദേഹം സ്വീകാര്യനല്ല എന്ന തരത്തില്‍ ഞെട്ടിപ്പിക്കുന്ന പരാമര്‍ശം നടത്തിയിരിക്കുന്നത്. വൈസ് പ്രസിഡന്റ് കമല ഹാരിസ് വിജയിക്കണമെന്ന് താന്‍ ആഗ്രിഹക്കുന്നതില്‍ കുടൂതലായി മെലാനിയ കമലയെ പിന്തുണയ്ക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്. എന്തുകൊണ്ട് എന്ന ചോദ്യത്തിന് അദ്ദേഹം നല്‍കുന്ന ഉത്തരം ലളിതമാണ്, മെലാനിയ ഭര്‍ത്താവ് ട്രംപിനെ അത്രമാത്രം വെറുക്കുന്നു. 

കമലയ്ക്ക് മെലാനിയയുടെ പിന്തുണ

ഭര്‍ത്താവിന്റെ 2024ലെ പ്രചാരണത്തില്‍ നിന്ന് മെലാനിയ ട്രംപ് പൂര്‍ണ്ണമായും വിട്ടുനില്‍ക്കുന്നതിനിടയിലാണ് സ്‌കരാമുച്ചിയുടെ അഭിപ്രായം എന്നതും ശ്രദ്ധേയമാണ്. കുറച്ച് ഫണ്ട് ശേഖരണവും ട്രംപിന്റെ വധശ്രമത്തിന് ശേഷമുള്ള ചില ഹ്രസ്വ പ്രസ്താവനകളും മാറ്റിനിര്‍ത്തിയാല്‍, മുന്‍ പ്രഥമ വനിത ശ്രദ്ധയില്‍പ്പെടാതെ മാറി നില്‍ക്കുകയാണ്. ഹാരിസ് വൈറ്റ് ഹൗസ് ഏറ്റെടുക്കുന്നത് കാണാന്‍ തന്നേക്കാള്‍ മെലാനിയക്ക് വളരെ താല്‍പ്പര്യമുണ്ടെന്ന് സ്‌കാരമുച്ചി ഹോസ്റ്റ് ബെന്‍ മെയ്‌സെലസിനോട് പറഞ്ഞു.

ഡൊണാള്‍ഡ് ട്രംപിനോടുള്ള മെലാനിയ ട്രംപിന്റെ വെറുപ്പ് വളരെ ശക്തമാണെന്നും മുന്‍ പ്രസിഡന്റിനോടുള്ള മറ്റുള്ളവരുടെ വികാരങ്ങള്‍ അളക്കുന്നതിനുള്ള ഒരു മാനദണ്ഡമായി അദ്ദേഹം അത് ഉപയോഗിക്കുമെന്നും സ്‌കരാമുച്ചി സൂചിപ്പിച്ചു.  മെലാനിയയെ പോലെ തന്നെ എന്റെ ഭാര്യയും ട്രംപിനെ വെറുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആരാണ് ആന്റണി സ്‌കരാമുച്ചി?

2017 ജൂലൈ 21 മുതല്‍ ജൂലൈ 31 വരെ വെറും 11 ദിവസത്തേക്ക് വൈറ്റ് ഹൗസില്‍ കമ്മ്യൂണിക്കേഷന്റെ ചുമതല വഹിച്ചിരുന്ന അമേരിക്കന്‍ ഫിനാര്‍സിയറാണ് 'ദി മൂച്ച്' എന്ന് അറിയപ്പെടുന്ന ആന്റണി സ്‌കരാമുച്ചി. ഡെയ്‌ലി മെയില്‍ പറയുന്നതനുസരിച്ച്, സ്‌കാരാമുച്ചിയുടെ നിയമനം അടുത്ത ദിവസം സീന്‍ സ്‌പൈസറിന്റെ രാജിയിലേക്ക് നയിച്ചു. അദ്ദേഹത്തിന്റെ നിയമനത്തോടുള്ള സ്‌പൈസറിന്റെ എതിര്‍പ്പ് കാരണമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ജോലിയില്‍ പ്രവേശിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍, ആന്റണി സ്‌കരാമുച്ചി ഒരു വലിയ പിആര്‍ കുഴപ്പത്തില്‍ കുടുങ്ങി. ഈ മുഴുവന്‍ കാര്യങ്ങളും ജൂലൈ 31 ന് അദ്ദേഹത്തെ പുറത്താക്കാന്‍ പ്രസിഡന്റ് ട്രംപിനെ പ്രേരിപ്പിച്ചു, പുതിയ ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലി അതിനായി പ്രേരിപ്പിക്കുകയും സ്‌കരാമുച്ചിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയും ചെയ്തു. 

English Summary:

Melania wishes, Kamala to reach the White House instead of Trump

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com