54 ശതമാനം സ്ത്രീ വോട്ടർമാർ ഹാരിസിനെ പിന്തുണയ്ക്കുന്നതായി സർവേ
Mail This Article
വാഷിങ്‌ടൻ ∙ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ അമേരിക്കയിലെ സ്ത്രീകളുടെ പിന്തുണ വൈസ് പ്രസിഡന്‍റ് കമല ഹാരിസിന്. 54 % സ്ത്രീകൾ കമല ഹാരിസിനെ പിന്തുണയ്ക്കുന്നതായി എ ബി സി ന്യൂസ്/ഇപ്‌സോസ് സർവേ ഫലം. 41 % സ്ത്രീകളുടെ പിന്തുണ മാത്രമാണ് എതിർ സ്ഥാനാർഥി യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനുള്ളത്.
ജൂലൈയിൽ 34 % പേരുടെ പിന്തുണ മാത്രമാണ് ജോ ബൈഡൻ ലഭിച്ചിരുന്നു. പാർട്ടി സ്ഥാനാർഥിയെ മാറ്റിയപ്പോൾ, 60 % പേർ കമല ഹാരിസിനെ പിന്തുണയ്ക്കുന്നു. കമല ഹാരിസിന് ലഭിക്കാൻ ഇടയുള്ള 5 വോട്ടുകളിൽ ഒന്ന് വീതം 'ഹേറ്റ്' വോട്ട് ആണ്. മറ്റു സ്ഥാനാർഥികളോടുള്ള വെറുപ്പാണ് ഇവരെ കമല ഹാരിസിന് വോട്ട് ചെയ്യുവാൻ പ്രേരിപ്പിക്കുന്നത്.
കമല ഹാരിസിന് സ്ത്രീകളുടെ പിന്തുണ വർധിച്ചപ്പോൾ ട്രംപ് പുരുഷന്മാരുടെ ഇടയിൽ 5% വർധിച്ച പിന്തുണ ഇതേ കാലയളവിൽ നേടി. എന്നാൽ ആർ എഫ് കെ ജൂനിയറിന്‍റെ പിൻവാങ്ങലും ട്രംപിന് പിന്തുണ പ്രഖ്യാപിച്ചതും ഇത് വരെ വോട്ടർമാർക്കിടയിൽ യാതൊരു ചലനവും സൃഷ്ടിച്ചിട്ടില്ല. ഇത് വ്യക്തമാവാൻ കുറേക്കൂടി കാത്തിരിക്കണം എന്ന് നിരീക്ഷകർ പറയുന്നു.
മോർണിങ് കൺസൾട് 11 ,501 വോട്ടർ മാർക്കിടയിൽ നടത്തിയ 'മെഗാ' പോളിൽ നിഷ്പക്ഷരായ വോട്ടർമാർക്ക് ഇടയിലും കമല ഹാരിസിനാണ് മുൻതൂക്കം എന്ന് കണ്ടെത്തി. ഏഴു സംസ്ഥാനങ്ങളിൽ (അരിസോന, ജോർജിയ, മിഷിഗൻ, നെവാഡ, നോർത്ത് കാരോലൈ, പെൻസിൽവേനിയ, വിസ്‌കോൻസെൻ) സി എൻ എൻ സെപ്റ്റംബര്‍ നാലിന് നടത്തിയ പോളിൽ നാലെണ്ണത്തിൽ വിസ്‌കോൻസെൻ, മിഷിഗൻ, ജോർജിയ, നെവാഡ) ഹാരിസിന് ലീഡ് ഉണ്ടായേക്കാം എന്നാണ് സർവേകൾ പ്രവചിക്കുന്നത്.