ഹഷ് മണി കേസ്: വിധിപറയുന്നത് തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ വൈകിപ്പിച്ചു
Mail This Article
×
ന്യൂയോർക്ക് ∙ ഹഷ് മണി കേസിൽ ഡോണൾഡ് ട്രംപിന്റെ ശിക്ഷാവിധി നവംബർ 26 വരെ നീട്ടി. “ഇത് ഈ കോടതി നിസാരമായി എടുക്കുന്ന തീരുമാനമല്ല, എന്നാൽ ഈ കോടതിയുടെ വീക്ഷണത്തിൽ നീതിയുടെ താൽപര്യങ്ങൾ ഏറ്റവും മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്ന തീരുമാനമാണിത്,” ജഡ്ജി ജുവാൻ മെർച്ചൻ വെള്ളിയാഴ്ച പുറപ്പെടുവിച്ച തീരുമാനത്തിൽ എഴുതി.
ശിക്ഷാവിധി പറയുന്നത് നവംബർ 5-ന് തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ മാറ്റിവയ്ക്കാൻ ട്രംപിന്റെ അഭിഭാഷകർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് മെർച്ചൻ വിധി പറയുന്നത് മാറ്റിയത്. സെപ്തംബർ 16-ന് ആ വിധി പ്രതീക്ഷിച്ചിരുന്നു
English Summary:
Donald Trump's Sentencing in Hush Money Case Delayed until after US Election
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.