ADVERTISEMENT

ചിക്കാഗോ ∙ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ ദേശീയ നേതൃത്വം വിവിധ ചാപ്റ്ററുകളുമായി ഒത്തു ചേർന്ന് രാഹുൽ ഗാന്ധിയെ സ്വീകരിക്കുവാൻ ഡാലസിലും വാഷിങ്ടൺ ഡിസിയിലും വിപുലമായ ഒരുക്കങ്ങൾ നടത്തി വരുന്നതായി ഐഒസി കേരള പ്രസിഡന്റ് സതീശൻ നായർ അറിയിച്ചു. 

ഡാലസിലും, വാഷിങ്ടൺ ഡിസിയിലും പൊതുപരിപാടിയിൽ ഏവരേയും അഭിസംബോധന ചെയ്തു സംസാരിക്കുന്നതും കൂടാതെ മറ്റു വിവിധ പരിപാടികളിലും അദ്ദേഹം പങ്കെടുത്തു സംസാരിക്കുന്നതാണ്. അദ്ദേഹത്തിന്റെ പൊതുപരിപാടികളിൽ ഏവർക്കും പങ്കെടുക്കാവുന്നതാണ്. അതിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.

സെപ്റ്റംബർ 8 മുതൽ 10 വരെ വളരെ ഹ്രസ്വമായ സന്ദർശനമായിരിക്കും രാഹുൽ ഗാന്ധിയുടേത്. എട്ടാം തീയതി ഡാലസിലും ഒൻപത് പത്ത് തീയതികളിൽ വാഷിങ്ടൺ ഡിസിയിലും വിവിധ പരിപാടികളിൽ പങ്കെടുക്കും. രാഹുൽ ഗാന്ധിയുടെ ഈ അമേരിക്കൻ സന്ദർശനം എന്തുകൊണ്ടും പ്രാധാന്യമർഹിക്കുന്നു. 

അദ്ദേഹത്തിന്റെ വിപുലമായ പരിപാടികൾ കോഓർഡിനേറ്റ് ചെയ്യുന്നതിനായി ചെയർമാൻ സാം പിട്രോഡ, വൈസ് ചെയർമാൻ ജോർജ് എബ്രഹാം, പ്രസിഡന്റ് മെഹിന്ദർ സിംഗ്, കേരള ചാപ്റ്റർ  പ്രസിഡന്റ് സതീശൻ നായർ, ചെയർമാൻ തോമസ് മാത്യു, സെക്രട്ടറി സജി കരിമ്പന്തർ, ട്രഷറർ വിപിൻ രാജ്, മുൻ പ്രസിഡന്റ് ലിലാ മാരേട്ട്, ജോൺസൺ മ്യാലിൽ, സാക് തോമസ്, സന്തോഷ് കാപ്പിൽ തുടങ്ങിയവരും മറ്റു വിവിധ ചാപ്റ്റർ പ്രതിനിധികളുംപ്രവർത്തിച്ചു വരുന്നു. 
(വാർത്ത: സതീശൻ നായർ)

English Summary:

Indian Overseas Congress is Ready to Receive Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com