ADVERTISEMENT

ഡാലസ് ∙ ഡാലസ്  വിമാനത്താവളത്തിൽ മുൻ കോൺഗ്രസ് പ്രസിഡന്റും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിക്ക് ഊഷ്മള സ്വീകരണം. ഡാലസ് സന്ദർശനത്തിനു ശനിയാഴ്ച രാത്രി 9 മണിയോടെയാണ് വിമാനത്താവളത്തിൽ രാഹുൽ ഗാന്ധി എത്തിച്ചേർന്നത്. 

RAHUL-IN-DALLAS

എഐസിസി ജനറൽ സെക്രട്ടറി ആരതീ കൃഷ്ണൻ, കോൺഗ്രസ് നേതാക്കളായ സാം പിട്രോഡ, മൊഹിന്ദർ സിങ്, ജോർജ് എബ്രഹാം, സന്തോഷ് കാപ്പിൽ, സാക് തോമസ്, മാത്യു നൈനാൻ, ഒഐസിസി യുഎസ്എ ഡാലസ് ചാപ്റ്റർ പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ, തുടങ്ങി നിരവധി പേർ  രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിചേർന്നിരുന്നു.

RAHUL-IN-DALLAS1

യുഎസ്എ കോൺഗ്രസ് പ്രവർത്തകരുടെ  നേതൃത്വത്തിൽ ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഇർവിങ് ടൊയോട്ട മ്യൂസിക് ഫാക്ടറിയിൽ  നടത്തപെടുന്ന സ്വീകരണ സമ്മേളനം വിജയയ്പ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതായി സംഘാടകർ അറിയിച്ചു

English Summary:

Rahul Gandhi in Dallas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com