ADVERTISEMENT

ന്യൂയോർക്ക്  ∙ യുഎസ് സന്ദർശനം നടത്തി കേരളത്തിലെ സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കേരളാ കൗൺസിൽ ഓഫ് ചർച്ചസിന്റെ ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി.തോമസ്.  മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ, യാക്കോബായ സുറിയാനി സഭ, മലങ്കര മാർത്തോമ്മാ സുറിയാനി സഭ, ചർച്ച് ഓഫ് സൗത്ത് ഇന്ത്യ, ക്നാനായ സഭ, സാൽവേഷൻ ആർമി, കൽദായ സുറിയാനി സഭ, മലബാർ സ്വതന്ത്ര സുറിയാനി സഭ, ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച്, സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ഫെലോഷിപ്പ് തുടങ്ങിയ 16 സഭകളുടെയും  വൈഎംസിഎ, വൈഡബ്ല്യൂസിഎ, ബൈബിൾ സൊസൈറ്റി തുടങ്ങിയ 21 ക്രൈസ്തവ പ്രസ്ഥാനങ്ങളുടെയും ഐക്യ വേദിയാണ് കേരളാ കൗൺസിൽ ഓഫ് ചർച്ചസ്. 

1940 മുതൽ കേരളത്തിലെ ക്രൈസ്തവ സഭകളുടെയും സംഘടനകളുടെയും പ്രവർത്തനം ഏകോപിപ്പിക്കുന്ന കെസിസിയുടെ അമേരിക്കയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും മലയാളി ക്രൈസ്തവ പ്രസ്ഥാനങ്ങളുടെ ആഗോള വേദിയായ ഇന്റർനാഷനൽ അസോസിയേഷൻ ഓഫ് മലയാളി ക്രിസ്ത്യൻ ഓർഗനൈസേഷന്റെ അമേരിക്കൻ റീജനൽ കമ്മറ്റിയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനുമായിട്ടാണ് പ്രകാശ് പി.തോമസിന്റെ സന്ദർശനം. 

മാർത്തോമ്മാ സഭയുടെ മുൻ സഭാട്രസ്റ്റിയായ പ്രകാശ് പി. തോമസ് സിഎസ്ഐ., സിഎൻ ഐ, മാർത്തോമ്മാ സഭകളുടെ കമ്മ്യൂണിയൻ ആയ കമ്മ്യൂണിയൻ ഓഫ് ചർച്ചസ് ഇൻ ഇന്ത്യയുടെ ദേശീയ സെക്രട്ടറി, നാഷനൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യയുടെ ബോർഡ് ഓഫ് ആർബിട്രേഷൻ ചെയർമാൻ, നാഷനൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റീസ് സംസ്ഥാന പ്രസിഡന്റ്, നാഷനൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് ദേശീയ ചെയർമാൻ, നാഷനൽ കൗൺസിൽ ഫോർ കമ്മ്യൂണൽ ഹാർമണിയുടെ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
പ്രകാശുമായി ബന്ധപ്പെടാൻ : +1708 954 6188, +91 94474 72725

English Summary:

Dr. Prakash P. Thomas, General Secretary of Kerala Council of Churches visited US.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com