ലാസ് വേഗസ് മലങ്കര ഓർത്തഡോക്സ് ഇടവക പെരുന്നാൾ ആഘോഷിച്ചു
Mail This Article
ലാസ് വേഗാസ് ∙ സെന്റ് മേരിസ് മലങ്കര ഓർത്തഡോക്സ് ഇടവകയുടെ 2024 ലെ പെരുന്നാൾ സെപ്റ്റമ്പർ ഏഴാം തീയ്യതി ശനിയാഴ്ച, മലങ്കര ഓർത്തഡോക്സ് സഭയുടെ അമേരിക്കൻ സൗത്ത്‍ വെസ്റ്റ് ഭദ്രാസനാധിപൻ ഡോ.തോമസ് മാർ ഈവാനിയോസ് മെത്രാപ്പൊലീത്താ തിരുമേനിയുടെ പ്രധാന കാർമ്മികത്വത്തിൽ പൂർവ്വാധികം ഭംഗിയായി ആഘോഷിച്ചു.
2006 ൽ ദൈവമാതാവിന്റെ നാമത്തിൽ സ്ഥാപിക്കപ്പെട്ട പള്ളിയിൽ, പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനപ്പെരുന്നാൾ ആണ്, ഇടവകപ്പെരുന്നാൾ ആയി ആഘോഷിക്കപ്പെടുന്നത്. സെപ്റ്റംബർ ഏഴാം തീയ്യതി കാലത്ത് 9:30 മണിക്ക് പ്രഭാത നമസ്കാരവും, തുടർന്ന് പെരുന്നാളിന്റെ വിശുദ്ധ കുർബ്ബാനയും നടന്നു.
മലങ്കര ഓർത്തഡോക്സ് സഭയുടെ അമേരിക്കൻ സൗത്ത്‍ വെസ്റ്റ് ഭദ്രാസനാധിപൻ ഡോ.തോമസ് മാർ ഈവാനിയോസ് മെത്രാപ്പൊലീത്താ തിരുമേനി പ്രധാന കാർമ്മികത്വം വഹിച്ചു. ഇടവക വികാരി ഫാദർ യോഹന്നാൻ പണിക്കർ സഹകാർമ്മികൻ ആയിരുന്നു.