ADVERTISEMENT

ന്യൂയോർക്ക് ∙ ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (LANA) യുടെ പ്രാദേശിക സമ്മേളനം ന്യൂയോർക്കിലെ അക്ഷര നഗരിയിൽ നവംബർ ഒന്നു മുതൽ മൂന്നു വരെ നടത്തപ്പെടുന്നു. ന്യൂയോർക്കിലെ കേരളാ സെന്റർ ആണ് അക്ഷര നഗരിയായി അണിഞ്ഞൊരുങ്ങുന്നത്. മലയാളത്തിലെ പ്രമുഖ എഴുത്തുകാരൻ ഇ. സന്തോഷ്‌കുമാർ മുഖ്യാതിഥിയായി എത്തിച്ചേരുന്ന സമ്മേളനത്തിൽ നോർത്ത് അമേരിക്കയിലെ മലയാളി എഴുത്തുകാരുടെയും സാഹിത്യ പ്രേമികളുടെയും വലിയ നിരതന്നെ പങ്കെടുക്കും. 

lana-sahithyotsavam-20242
ഇ. സന്തോഷ്‌കുമാർ.

ഇ. സന്തോഷ് കുമാർ, മലയാള സാഹിത്യകാരന്മാരുടെ മുൻനിരയിൽ എത്തപ്പെട്ട എഴുത്തുകാരനാണ്. 2006ലും, 2012ലും കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ 'ചാവുകളി' 'അന്ധകാരനഴി' 'ജ്ഞാനഭാരം', 'പാവകളുടെ വീട്' എന്നീ രചനകൾ ഇതിനകം തന്നെ മലയാള വായനക്കു പുതിയ വാതായനങ്ങൾ സമ്മാനിച്ചു. 

English Summary:

LANA Sahithyotsavam 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com