ADVERTISEMENT

ടെനിസി∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കമല ഹാരിസിന് പിന്തുണ അറിയിച്ച് അമേരിക്കൽ പോപ് ഗായികയും ഗാനരചയിതാവുമായ  ടെയ്‌ലർ സ്വിഫ്റ്റ്. ഡോണൾഡ് ട്രംപും കമല ഹാരിസും തമ്മിലുള്ള സംവാദത്തിന് പിന്നാലെയാണ്  ടെയ്‌ലർ സ്വിഫ്റ്റ് തന്റെ പിന്തുണ പ്രഖ്യാപിച്ചത്. 

ഇൻസ്റ്റ​ഗ്രാമിലൂടെയാണ്  ടെയ്‌ലർ സ്വിഫ്റ്റ് തന്റെ പിന്തുണ പ്രഖ്യാപിച്ചത്.  ട്രംപിനാണ് തന്റെ പിന്തുണയെന്ന തരത്തിൽ  നേരത്തെ  എഐ നിർമിത പോസ്റ്റ് പ്രചരിച്ചിരുന്നുവെന്നും വ്യാജ വാർത്തകളെ തടയാൻ സുതാര്യതയാണ് വേണ്ടതെന്നും  ടെയ്‌ലർ സ്വിഫ്റ്റ് കൂട്ടിച്ചേർത്തു. ഇൻസ്റ്റ​ഗ്രാമിൽ 284 മില്യൻ ഫോളോവേഴ്സാണ് ടെയിലർ സ്വിഫ്റ്റിനുള്ളത്.

അതേസമയം ടെയ്‌ലര്‍ സ്വിഫ്റ്റിന് മുന്നറിയിപ്പുമായ് ട്രംപ് രംഗത്തെത്തി. ടെയ്‌ലര്‍ സ്വിഫ്റ്റ് എപ്പോഴും ഡമോക്രാറ്റുകളെയാണ് പിന്തുണക്കുന്നതെന്നും അതിന് അവർ വലിയ വിലനൽകേണ്ടിവരുമെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്. 

English Summary:

Taylor Swift Endorses Kamala Harris For US Presidential Election.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com