ADVERTISEMENT

എഡ്മിന്‍റൻ ∙  കാനഡയിലെ എഡ്മിന്‍റൻ  നഗരത്തിലെ മലയാളി സമൂഹം, നേർമ്മയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ബാൽവിൻ കമ്മ്യൂണിറ്റി ഹാളിൽ നടന്ന  ആഘോഷത്തിൽ, ആൽബെർട്ടയിൽ ആദ്യമായി ഒരു മെഗാ തിരുവാതിര അരങ്ങേറി. നേർമ്മയുടെ 40-ഓളം അംഗങ്ങൾ ചേർന്നാണ് മെഗാ തിരുവാതിര അവതരിപ്പിച്ചത്. 

nermma-onam-celebration-by-preparing-a-mega-thiruvathira2

മെഗാ തിരുവാതിര കൂടാതെ, കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ, ടാലന്‍റ് ഓൺലൈൻ മ്യൂസിക് സ്കൂൾ വിദ്യാർഥികളുടെ ലൈവ് ഓർക്കസ്ട്ര എന്നിവയും പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു. ചെണ്ടമേളത്തിന്‍റെ അകമ്പടിയോടെ, പുത്തൻ പാവാടയും ബ്ലൗസും ധരിച്ച കുട്ടികളും കേരള സാരികളണിഞ്ഞ സ്ത്രീകളും ചേർന്ന് മാവേലിമന്നനെ വരവേറ്റു.

nermma-onam-celebration-by-preparing-a-mega-thiruvathira1

സ്വാദിഷ്ടമായ ഓണസദ്യയ്ക്ക് ശേഷം, കലാപരിപാടികളിൽ പങ്കെടുത്ത കുട്ടികൾക്കും പായസ മത്സരത്തിൽ വിജയികളായവർക്കും സമ്മാനങ്ങൾ നൽകി.
വാർത്ത : ജോസഫ് ജോൺ കാൽഗറി

English Summary:

Nermma's Onam celebration by preparing a mega Thiruvathira

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com