കമല ഹാരിസിനെതിരെ മറ്റൊരു സംവാദത്തിനില്ലെന്ന് ട്രംപ്
Mail This Article
ന്യൂയോർക്ക് ∙ ഡെമോക്രാറ്റിക് സ്ഥാനാർഥിയും യുഎസ് വൈസ് പ്രസിഡന്‍റുമായ കമല ഹാരിസിനെതിരായ മറ്റൊരു പ്രസിഡൻഷ്യൽ സംവാദത്തിൽ പങ്കെടുക്കില്ലെന്ന് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ്. ഈ ആഴ്ച ആദ്യം നടന്ന സംവാദത്തിൽ കമല ഹാരിസ് നേട്ടമുണ്ടാക്കിയെന്ന സർവേ ഫലങ്ങൾ പുറത്ത് വന്നതോടെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.
ഇനിയൊരും സംവാദത്തിനില്ലെന്ന് ഡോണൾഡ് ട്രംപ് സമൂഹ മാധ്യമയായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ജൂണിൽ പ്രസിഡന്‍റ് ജോ ബൈഡനെതിരായ സംവാദത്തിലും ട്രംപ് പങ്കെടുത്തിരുന്നു. ലഭ്യമാകുന്ന കണക്കുകൾ പ്രകാരം ഈ സംവാദം 67.1 ദശലക്ഷം ടെലിവിഷൻ കാഴ്ചക്കാരാണ് കണ്ടത്.
റോയിട്ടേഴ്‌സ്/ഇപ്‌സോസ് പോൾ പ്രകാരം ചൊവ്വാഴ്ചത്തെ സംവാദത്തിൽ വോട്ടർമാരിൽ, 53% കമല ഹാരിസ് മികച്ച പ്രകടനം നടത്തിയതായി അഭിപ്രായപ്പെട്ടു. 24% പേർ മാത്രമാണ് ട്രംപ് മികച്ച പ്രകടനം നടത്തിയതായി അഭിപ്രായപ്പെടുന്നത്. വോട്ടർമാരിൽ 54% പേർ ട്രംപും ഹാരിസും തമ്മിലുള്ള ഒറ്റ സംവാദം മതിയെന്ന് വിശ്വസിച്ചപ്പോൾ 46% പേർ രണ്ടാം സംവാദം ആഗ്രഹിക്കുന്നു