നികുതിയിളവ് വാഗ്ദാനം ചെയ്ത് ഡോണൾഡ് ട്രംപ്
Mail This Article
×
അരിസോന ∙ ഓവർടൈം ജോലിയിലെ വേതനത്തിന് നികുതിയിളവു നൽകുമെന്ന് ഡോണൾഡ് ട്രംപ്. അരിസോനയിലെ ടക്‌സണിൽ നടന്ന പ്രചാരണ പരിപാടിയിലാണ് താൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ ഓവർടൈം വരുമാനത്തിന് നികുതിയൊഴിവാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്.
ആദായനികുതി വെട്ടിക്കുറയ്ക്കുന്നത് ആളുകളെ ജോലി ചെയ്യാൻ കൂടുതൽ പ്രോത്സാഹിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. എന്നാൽ നികുതിയിളവിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ട്രംപ് പുറത്തിവിട്ടിട്ടില്ല.
അതേസമയം ഏറ്റവും പുതിയ റോയിട്ടേഴ്സ് - ഇപ്സോസ് സർവേ പ്രകാരം കമല ഹാരിസിന് ട്രംപിനെക്കാൾ അഞ്ച് പോയിന്റിന്റെ ലീഡുണ്ട്. ഹാരിസിന് 47 ശതമാനം ജനപിന്തുണയും ട്രംപിന് 42 ശതമാനം പിന്തുണയുമാണുള്ളത്.
English Summary:
Donald Trump at Arizona rally promises no taxes on overtime payments if elected.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.