ADVERTISEMENT

മിഷിഗൻ ∙ സെന്‍റ് ജോൺസ് മാർത്തോമ്മാ ഇടവകയുടെ ഈ വർഷത്തെ കൺവെൻഷൻ  20,21,22 തീയതികളിൽ ട്രോയിലുള്ള ഇവാൻസ്വുഡ് ചർച്ചിൽ (2601 E square Lake Rd. Troy, Michigan -48085) വച്ച് നടക്കും. സാമുവൽ ടി ചാക്കോ ( Eva.Saji Ranny) പ്രസംഗിക്കും. 20ന് വൈകിട്ട് ആരംഭിക്കുന്ന ആദ്യ ദിവസത്തെ കൺവെൻഷൻ സിഎസ്ഐ ഗ്രേറ്റ് ലേക്സ് ഇടവക വികാരി റവ.വർഗീസ് പി ജോസഫ് ഉദ്ഘാടനം ചെയ്യും. 

സെന്‍റ്  ജോൺസ് മാർത്തോമ്മാ ഗായകസംഘത്തിന്‍റെ നേതൃത്വത്തിലുള്ള ഗാന ശുശൂഷയോട് കൂടി 6.30 ന് കൺവെൻഷൻ ആരംഭിക്കും. 22ന് രാവിലെ ഇടവക വികാരി റവ. ജെസ്വിൻ ജോണിന്‍റെ  നേതൃത്വത്തിലുള്ള വിശുദ്ധ കുർബാനക്ക് ശേഷം കൺവെൻഷന്‍റെ സമാപന സമ്മേളനം നടക്കും.
വാർത്ത: ജോജി വറുഗീസ് മിഷിഗൻ

English Summary:

St. John's Marthoma Convention 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com