ADVERTISEMENT

ഓസ്റ്റിൻ ∙ ഫെഡറൽ അധികാരികളോട് സംസ്ഥാനത്തെ പൗരത്വ ഡേറ്റ ആവശ്യപ്പെട്ട് ടെക്സസ് സ്റ്റേറ്റ് സെക്രട്ടറി ജെയിൻ നെൽസൺ.  ടെക്‌സസിൽ പൗരന്മാരല്ലാത്തവർ വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ പൗരത്വവും ഇമിഗ്രേഷൻ സ്റ്റാറ്റസ് വിവരങ്ങളും അഭ്യർഥിച്ചുകൊണ്ട് യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് ഡയറക്ടർക്കാണ് ജെയിൻ നെൽസൺ കത്ത് അയച്ചത്.

ഒക്ടോബർ 7 നാണ് സംസ്ഥാനത്തെ വോട്ടർ റജിസ്ട്രേഷന്റെ അവസാന തീയതി. പൗരത്വം ഇല്ലാത്തവർക്ക് വോട്ടവകാശം നൽകുന്നതും അവരെ വോട്ട് ചെയ്യുവാൻ അനുവദിക്കുന്നതും ടെക്സസ് നിയമവും ഫെഡറൽ നിയമവും അനുസരിച്ചു കുറ്റകരമാണ്. സുരക്ഷിതമായ വോട്ടർ പട്ടിക നിലനിർത്താനായിട്ടാണ് പൗരത്വ ഡേറ്റ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ജെയിൻ നെൽസൺ  പറയുന്നു. 

കൂടാതെ നിയമ പ്രകാരം ഫെഡറൽ, സ്റ്റേറ്റ് അധികാരികളെ പൗരത്വ വിവരങ്ങൾ യുഎസ്‍സിഐസിൽ (യുണൈറ്റഡ് സ്റ്റേറ്റ്സ് കസ്‌റ്റം ആൻഡ് ഇമ്മിഗ്രേഷൻ സർവീസ്) നിന്ന് നേടാൻ അധികാരം നൽകുന്നുണ്ടെന്നും നെൽസൺ പറയുന്നു. പൗരനല്ലാത്ത ഒരാൾ വോട്ട് രേഖപ്പെടുത്തുന്നത് കുറ്റകരമാണെങ്കിലും, പൗരത്വത്തിന്റെ തെളിവ് ആവശ്യപ്പെടുന്നതിൽ നിന്ന് ഫെഡറൽ നിയമം സംസ്ഥാനങ്ങളെ പരിമിതപ്പെടുത്തുന്നു. കൂടാതെ പല കേസുകളിലും വോട്ടർ പൗരത്വം പരിശോധിക്കുന്നതിന സ്റ്റേറ്റ് ഏജൻസികൾക്ക് പരിമിതികളുണ്ടെന്ന് അറ്റോർണി ജനറൽ കെൻ പാക്‌സ്റ്റൺ പറയുന്നു.

കൗണ്ടി ഗവൺമെന്റുകളുമായി പ്രവർത്തിക്കുന്ന സ്റ്റേറ്റ് സെക്രട്ടറി ഓഫിസ്, 6,500-ലധികം പൗരന്മാരല്ലാത്തവരുൾപ്പെടെ 1.1 ദശലക്ഷത്തിലധികം പേരുകൾ വോട്ടർമാരുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്തതിന് പിന്നാലെയാണ് നെൽസൺ കത്ത് അയക്കുന്നത്. അതേസമയം കത്തിനെ കുറിച്ച് സ്റ്റേറ്റ് സെക്രട്ടറി ഓഫിസിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

English Summary:

Texas Secretary of State requests citizenship data from feds to secure voter rolls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com