അമേരിക്കയിൽ ഓണാഘോഷത്തിന് ബോട്ടിലെത്തി മാവേലി
Mail This Article
ലീഗ് സിറ്റി (ഹൂസ്റ്റൺ) ∙ ലീഗ് സിറ്റി മലയാളി സമാജത്തിന്റെ ഓണാഘോഷത്തിന് ബോട്ടിലെത്തി മാവേലി. ഡിക്കിൻസൺ ബേയിൽ നിന്നും ജലമാർഗം ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും ചെറു വള്ളങ്ങളുടെയും അകമ്പടിയോടെ ബോട്ടിലെത്തിയ മാവേലിയെ വൻജനാവലിയാണ് വരവേറ്റത്.
നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ഘോഷയാത്രയിൽ താലപ്പൊലിയുടെയും പഞ്ചാരിമേളത്തിന്റെയും പുലികളിയുടെയും അകമ്പടിയോടെയാണ് അതിഥികളെയും മാവേലിയെയും വേദിയിലേക്ക് സ്വാഗതം ചെയ്തത്. ലീഗ് സിറ്റി മലയാളി സമാജം ഭാരവാഹികളും മാവേലിയും ചേർന്നാണ് നിലവിളക്ക് തെളിച്ചത്.
സെപ്റ്റംബർ 7ന് വാൾട്ടർ ഹാൾ പാർക്കിലെ ഓഡിറ്റോറിയത്തിൽ നടന്ന ഓണാഘോഷം അമേരിക്കൻ മലയാളികളിൽ പലർക്കും അവരുടെ ജീവിതത്തിലെ മറക്കാനാവാത്തതും സന്തോഷം നിറഞ്ഞ അനുഭവമാണ് സമ്മാനിച്ചത്.
എമി ജെയ്‌സന്റെയും എലേന ടെൽസന്റെയും നേതൃത്വത്തിലാണ് ഓണപ്പൂക്കളം ഒരുക്കിയത്. ഓണാഘോഷത്തിൽ പങ്കെടുത്തവർക്കായ് ഓണസദ്യയും ഒരുക്കിയിരുന്നു.
ലീഗ് സിറ്റി മലയാളി സമാജത്തിന്റെ സംഘാടകർ:
പ്രസിഡന്റ് ബിനീഷ് ജോസഫ് (409-256-0873), വൈസ് പ്രസിഡന്റ് ലിഷ ടെൽസൺ (973-477-7775), വൈസ് പ്രസിഡന്റ് സോജൻ ജോർജ് (409-256-9840), സെക്രട്ടറി ഡോ. രാജ്കുമാർ മേനോൻ (262-744-0452) ജോയിന്റ് സെക്രട്ടറി സിഞ്ചു ജേക്കബ് (240-426-1845), ജോയിന്റ് സെക്രട്ടറി ബിജോ സെബാസ്റ്റ്യൻ (409-256-6427), ട്രെഷറർ രാജൻകുഞ്ഞ് ഗീവർഗ്ഗീസ് (507-822-0051), ജോയിന്റ് ട്രെഷറർ മാത്യു പോൾ (409-454-3472).